Baba ka Dhaba യുടെ ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാബ കാ ധാബയുടെ (Baba ka Dhaba) ഉടമ കാന്ത പ്രസാദ് (Kanta Prasad) മദ്യ ലഹരിയിൽ  വ്യാഴാഴ്ച രാത്രി 10.30 ഓടെ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Jun 18, 2021, 07:46 PM IST
  • ബാബ കാ ധാബയുടെ ഉടമ കാന്ത പ്രസാദ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • കാന്ത പ്രസാദ് ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
  • പുതിയ റെസ്റ്റോറന്റ് കനത്ത നഷ്ടത്തെ തുടർന്ന് അടച്ചിരുന്നു
Baba ka Dhaba യുടെ ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പ്രശസ്തനായ ബാബ കാ ധാബയുടെ ഉടമ കാന്ത പ്രസാദ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മദ്യപിച്ച് കാന്ത പ്രസാദ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാന്ത പ്രസാദിന്റെ (Kanta Prasad) ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചതായി ഡൽഹി പോലീസ് പറഞ്ഞു. ഇപ്പോൾ അദ്ദേഹം അപകടനിലയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.  എങ്കിലും ചികിത്സ തുടരുകയാണ്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭർത്താവ് സമ്മർദ്ദത്തിലായിരുന്നുവെന്ന് കാന്ത പ്രസാദിന്റെ ഭാര്യ ബദാമി ദേവി പോലീസിനോട് പറഞ്ഞു.

Also Read: viral video: കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞ് ദമ്പതികൾ; മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞ് Baba ka Daba

പുതിയ റെസ്റ്റോറന്റ് അടുത്തിടെ അടച്ചു

കഴിഞ്ഞ വർഷം വീഡിയോ വൈറലായതിന് ശേഷം കാന്ത പ്രസാദിന്റെ സഹായത്തിന് ധാരാളം ആളുകൾ മുന്നോട്ട് വന്ന് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം നൽകിയിരുന്നു. സാമ്പത്തിക സഹായം ലഭിച്ച ശേഷം കാന്ത പ്രസാദ് കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പുതിയ റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു.  അത് ഈ വർഷം ഫെബ്രുവരിയിൽ അടച്ചു.

റെസ്റ്റോറന്റിൽ ഓരോ മാസവും ആയിരക്കണക്കിന് നഷ്ടം  സംഭവിക്കുകയായിരുന്നു

ബാബാ കാ ദാബയുടെ (Baba ka Dhaba) ഉടമയായ കാന്ത പ്രസാദിന്റെ പുതിയ റെസ്റ്റോറന്റ് കനത്ത നഷ്ടത്തെ തുടർന്ന് അടച്ചിരുന്നു. റെസ്റ്റോറന്റിന്റെ പ്രതിമാസ ചെലവ് ഒരു ലക്ഷം രൂപയായിരുന്നു.  അതേസമയം ശരാശരി പ്രതിമാസ വിൽപ്പന ഒരിക്കൽ പോലും 40000 കവിഞ്ഞിട്ടില്ല.   

Also Read: India യെ ആക്രമിക്കാൻ China സൈബർ ആക്രമണത്തെ പുതിയ ആയുധമാക്കുന്നു, ഈ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനും ശ്രമിച്ചു 

കാന്താ പ്രസാദിന്റെ മാസ ചെലവിൽ 35000 രൂപ റെസ്റ്റോറന്റ് വാടക, 36000 രൂപ മൂന്ന് ജീവനക്കാരുടെ ശമ്പളം, 15000 രൂപ റേഷൻ, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് വേണം.  ക്രമേണ റെസ്റ്റോറന്റിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയുകയും റെസ്റ്റോറന്റിന്റെ ചെലവ് വർദ്ധിക്കുകയും ചെയ്തു. ഇതിനുശേഷം ബാബയ്ക്ക് റെസ്റ്റോറന്റ് അടയ്‌ക്കേണ്ടി വന്നു.

കഴിഞ്ഞ വർഷം യൂട്യൂബർ ആയ  Gaurav Wasan ഒരു വീഡിയോ പങ്കിട്ടിരുന്നു. അതിൽ ബാബാ കാ ദാബയുടെ ഉടമ കാന്ത പ്രസാദും ബദാമി ദേവിയും ഒരു വീഡിയോ പങ്കിട്ടിരുന്നു.  ഇതിനുശേഷം അവരുടെ തലവര ശരിക്കും മാറുകയായിരുന്നു. മാത്രമല്ല ദാബയിൽ കഴിക്കാൻ  ഒരു കൂട്ടം ആളുകൾ എത്തുകയും ചെയ്തിരുന്നു. ഇതിനുപുറമെ, അദ്ദേഹത്തെ സഹായിക്കാൻ ധാരാളം ആളുകൾ മുന്നോട്ട് വന്നു. പക്ഷേ ഇതിനുശേഷം അദ്ദേഹം യൂട്യൂബറുടെ പേരിൽ വഞ്ചനാകുറ്റം ആരോപിച്ചു. 

Also Read: SBI Alert: പ്രതിമാസം 10000 രൂപ വരുമാനം, ഇന്നുതന്നെ Annuity Scheme ൽ നിക്ഷേപിക്കുക 

അടുത്തിടെ യൂട്യൂബർ Gaurav Wasan കാന്ത പ്രസാദിനെ കാണാൻ വരുകയും തെറ്റ്  ചെയ്യുന്നതിനെക്കാൾ വലുതാണ് തെറ്റ് ക്ഷമിക്കുന്നതെന്നും എന്റെ അച്ഛനും അമ്മയും  എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. നേരത്തെ കാന്ത പ്രസാദ് ഒരു വീഡിയോയിൽ കൈകൾ മടക്കി  Gaurav Wasan നോട് മാപ്പ് ചോദിക്കുന്നതായി കണ്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News