പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ കാര്‍ഡ്

പിറന്നുവീണ് മിനിറ്റുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ്. ഭാവന സന്തോഷ് ജാദവ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍ കാര്‍ഡിന്‍റെ ഉടമ. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് ഈ ചരിത്ര നേട്ടം കുറിച്ച സംഭവം അരങ്ങേറിയത്‌.  

Last Updated : Sep 25, 2017, 08:18 AM IST
 പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ കാര്‍ഡ്

ഉസ്മാനബാദ്: പിറന്നുവീണ് മിനിറ്റുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ്. ഭാവന സന്തോഷ് ജാദവ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍ കാര്‍ഡിന്‍റെ ഉടമ. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് ഈ ചരിത്ര നേട്ടം കുറിച്ച സംഭവം അരങ്ങേറിയത്‌.  

ജനിച്ച് ആറാം മിനിറ്റില്‍ ആണ് ഭാവന സന്തോഷ് ജാദവിന് ആധാര്‍ കാര്‍ഡ് ലഭിച്ചത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.03നാണ് ഭാവന ജനിച്ചത്. കുഞ്ഞ് ജനിച്ചയുടന്‍ ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി. 12.09ന് കുഞ്ഞിന്‍റെ ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കിയെന്ന് ജില്ലാ കലക്ടര്‍ രാധാകൃഷ്ണ ഗാമെ പറഞ്ഞു.  ഉസ്മാനാബാദിന് ഇത് അഭിമാന നിമിഷമാണെന്നും എല്ലാ കുട്ടികള്‍ക്കും ആധാറിനായി രജിസ്റ്റര്‍ ചെയ്യണമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മാത്രമല്ല ഒരു വര്‍ഷത്തിനിടെ ഈ ആശുപത്രിയില്‍ ജനിച്ച 1,300 കുഞ്ഞുങ്ങള്‍ക്കും ആധാര്‍ നമ്പര്‍ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ.ഏക്‌നാഥ് മാലെ പറഞ്ഞു.

Trending News