താജ്മഹലിലെ വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണമെന്ന് ആര്‍.എസ്.എസ് അനുകൂല സംഘടന

താജ്മഹലിന് മേല്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. താജ്മഹലിലെ വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണമെന്ന ആവശ്യമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ആര്‍.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലനാണ് പുതിയ ആവശ്യത്തിന് പിന്നില്‍. 

Last Updated : Oct 27, 2017, 03:49 PM IST
താജ്മഹലിലെ വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണമെന്ന് ആര്‍.എസ്.എസ് അനുകൂല സംഘടന

ന്യൂഡല്‍ഹി: താജ്മഹലിന് മേല്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. താജ്മഹലിലെ വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണമെന്ന ആവശ്യമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ആര്‍.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലനാണ് പുതിയ ആവശ്യത്തിന് പിന്നില്‍. 

സംഘടനയുടെ ദേശീയ സെക്രട്ടറി ഡോ.ബാല്‍മുകുന്ദ് പാണ്ഡ്യേ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താജ്മഹലിലെ വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണമെന്നാണ് ആവശ്യം. 

മുസ്ലിം മതവിശ്വാസികളെ നിസ്കരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും താജ്മഹലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുവദിക്കണമെന്ന് ഡോ.ബാല്‍മുകുന്ദ്ആവശ്യപ്പെട്ടു. മുസ്ലിം ഭരണാധികാരികള്‍ തകര്‍ത്ത പുരാതന സ്മാരകങ്ങളുടെ പട്ടിക അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നിസ്കാരം അനുവദിക്കുന്നതിനാല്‍ വെള്ളിയാഴ്ച ദിവസം താജ്മഹല്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാറില്ല. കഴിഞ്ഞ ദിവസം താജ്മഹല്‍ പരിസരത്ത് ശിവസ്തോത്രങ്ങള്‍ (ശിവ ചാലീസ) ഉരുവിട്ട ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള ലഘുലേഖയില്‍ താജ്മഹല്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. 

Trending News