ഉത്തര്‍ പ്രദേശ്‌ മാതൃകയില്‍ കര്‍ണ്ണാടക;ബെംഗളുരു അക്രമത്തില്‍ അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും!

ബെംഗളുരു സംഘര്‍ഷം ആസൂത്രിതം ആയിരുന്നുവെന്ന് കര്‍ണ്ണാടക മന്ത്രി സിടി രവി പറഞ്ഞു.

Last Updated : Aug 12, 2020, 09:25 PM IST
  • ബെംഗളുരു സംഘര്‍ഷം ആസൂത്രിതം ആയിരുന്നുവെന്ന് മന്ത്രി സിടി രവി
  • യുപി മാതൃകയില്‍ ബെംഗളുരുവിലും നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി
  • പോലീസ് വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപെട്ടിരുന്നു
  • സംഘര്‍ഷവുമായി ബന്ധപെട്ട് എസ്ഡിപിഐ നേതാവ് മുസമില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു
ഉത്തര്‍ പ്രദേശ്‌ മാതൃകയില്‍ കര്‍ണ്ണാടക;ബെംഗളുരു അക്രമത്തില്‍ അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും!

ബെംഗളുരു:ബെംഗളുരു സംഘര്‍ഷം ആസൂത്രിതം ആയിരുന്നുവെന്ന് കര്‍ണ്ണാടക മന്ത്രി സിടി രവി പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ കഴിഞ്ഞവര്‍ഷം ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ അക്രമം ഉണ്ടായതിന് പിന്നാലെ 
സംസ്ഥാന സര്‍ക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പ്രക്ഷോഭകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കിയിരുന്നു.

അതേ മാതൃകയില്‍ ബെംഗളുരുവിലും നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി സിടി രവി പറഞ്ഞു.

കോണ്‍ഗ്രസ്‌ എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ അടുത്ത ബന്ധുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപെട്ടാണ് സംഘര്‍ഷം ഉണ്ടായത്.

കലാപം ആസൂത്രണം ചെയ്തിരുന്നു എന്ന് പറഞ്ഞ മന്ത്രി സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ചു 
എന്ന് പറഞ്ഞു,മുന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു,അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയം ഉണ്ട്,അന്വേഷനത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ 
എന്നും മന്ത്രി സിടി രവി വ്യക്തമാക്കി, സംഘര്‍ഷത്തില്‍ പോലീസ് വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപെട്ടിരുന്നു.

അതേസമയം സംഘര്‍ഷവുമായി ബന്ധപെട്ട് എസ്ഡിപിഐ നേതാവ് മുസമില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു.
എസ്ഡിപിഐ നേതാവടക്കം 110 പേരെയാണ് സംഘര്‍ഷവുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:#Bangaloreriots: ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെയുള്ള സംഘർഷം ഗുരുതരമാകുന്നു..!

 

ഇത് സംഘടിതമായ ആക്രമണമായാണ് കാണുന്നതെന്ന് മന്ത്രി സിടി രവി വ്യക്തമാക്കി,എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് 
മന്ത്രി പറയുകയും ചെയ്തു.

കലാപത്തിന് ഇടയാക്കിയ വിവാദ പോസ്റ്റ്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എംഎല്‍എ യുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Trending News