ഹോളി ആഘോഷത്തിന്റെ സമയങ്ങളിൽ ബാങ്ക് അവധിയായിരിക്കും. എന്നാൽ, ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളെ അടിസ്ഥാനമാക്കി ബാങ്ക് അവധികൾ വ്യത്യാസപ്പെട്ടിരിക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ബാങ്കുകൾക്ക് അവധി നൽകുന്നത്.
എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്ക് അനുസരിച്ച് തിയതികളിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം. 2025 മാർച്ച് 13, 14 ദിവസങ്ങളിലാണ് ഹോളി ആഘോഷിക്കുന്നത്. 13ന് ഹോളികാ ദഹനും 14ന് ഹോളിയുമാണ് ആഘോഷിക്കുന്നത്. ഹോളികാ ദഹൻ ദിനത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു ബാങ്ക് അവധി.
ഹോളി ആഘോഷത്തിന്റെ ഭാഗമായി മാർച്ച് 14ന് അവധിയായിരിക്കും. ഗുജറാത്ത്, ഒറീസ, ചണ്ഡീഗഢ്, സിക്കിം, അസം, തെലങ്കാന, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ജമ്മു, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഗോവ, ഛത്തീസ്ഗഢ്, ബിഹാർ, ഹിമാചൽപ്രദേശ്, മേഘാലയ, ശ്രീനഗർ എന്നിവിടങ്ങളിൽ മാർച്ച് 14ന് ആണ് ബാങ്ക് അവധി.
2025 മാർച്ച് 15ന് മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് പ്രവൃത്തി ദിവസം ആയിരിക്കും. കാരണം മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് മാർച്ച് 15. ത്രിപുര, ഒറിസ, മണിപ്പൂർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ മാർച്ച് 15ന് ബാങ്ക് അവധിയായിരിക്കും. ഹോളിയോടനുബന്ധിച്ച് മാർച്ച് 13നും 14നും ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









