Bank Holidays August 2022: ജൂലൈ മാസം അവസാനിയ്ക്കുന്നു, ആഗസ്റ്റ് മാസം എത്താറായി, ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അറിയാം. ആഗസ്റ്റ് മാസത്തില്‍  15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.  സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്കിലേയ്ക്ക് പോകും മുന്‍പ് ഈ  വിവരങ്ങള്‍ ശ്രദ്ധിക്കുക.  

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ Bank Holidays in August 2022 പട്ടിക അനുസരിച്ച്  ആഗസ്റ്റില്‍ മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ദേശീയ അവധി ദിനങ്ങൾക്ക് പുറമേ, എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധിയാണ്. കൂടാതെ, ചില സംസ്ഥാന അവധി ദിനങ്ങളുമുണ്ട്. 

 

ആഗസ്റ്റ്‌  മാസത്തിൽ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധി എന്നറിയാം  

 

ആഗസ്റ്റ്‌ 1, 2022: ഗാംഗ്‌ടോക്കിൽ ദ്രുപക ഷീ-ജി ഉത്സവം നടക്കുന്നതിനാൽ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

 

ആഗസ്റ്റ് 7, 2022: ഞായറാഴ്ച , രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

 

ആഗസ്റ്റ് 8, 2022: മുഹറം പ്രമാണിച്ച് ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടഞ്ഞുകിടക്കും.

 

ആഗസ്റ്റ് 9, 2022:  മുഹറം പ്രമാണിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ബാങ്ക് അടഞ്ഞു കിടക്കും 

 

ആഗസ്റ്റ് 11, 2022:  രക്ഷാ ബന്ധനോടനുബന്ധിച്ച് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയായിരിയ്ക്കും  

 

ആഗസ്റ്റ് 13, 2022: മാസത്തിലെ രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

 

ആഗസ്റ്റ് 14, 2022:  ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

 

ആഗസ്റ്റ് 15, 2022:  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

 

ആഗസ്റ്റ്  16, 2022: പാഴ്‌സി പുതുവർഷത്തോടനുബന്ധിച്ച് മുംബൈയിലെയും നാഗ്പൂരിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

 

ആഗസ്റ്റ് 18, 2022: ജന്മാഷ്ടമി പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

 

ആഗസ്റ്റ് 21, 2022: ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

 

ആഗസ്റ്റ്  27, 2022 - നാലാം ശനിയാഴ്ചയായതിനാല്‍  വാരാന്ത്യമായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

 

ആഗസ്റ്റ്  28, 2022: ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

 

ആഗസ്റ്റ്  29, 2022:  ഹർത്താലിക തീജ് പ്രമാണിച്ച് ഛത്തീസ്ഗഡ്, സിക്കിം  എന്നീ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി  

 

ആഗസ്റ്റ് 31, 2022: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ബാങ്ക് അവധിയുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.