ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു.  ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.  പ​ണി​മു​ട​ക്കി​ല്‍ പ​ത്തു​ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീസ​ര്‍മാ​രും പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

Last Updated : Aug 22, 2017, 10:25 AM IST
ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു.  ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.  പ​ണി​മു​ട​ക്കി​ല്‍ പ​ത്തു​ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീസ​ര്‍മാ​രും പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും ല​യ​ന​ത്തി​നു​മു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, കോ​ര്‍പ​റേ​റ്റ് കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​രു​ത്, വ​ര്‍ധി​പ്പി​ച്ച സേ​വ​ന നി​ര​ക്കു​ക​ള്‍ കു​റ​ക്കു​ക, ജ​ന​വി​രു​ദ്ധ ബാ​ങ്കി​ങ്​ പ​രി​ഷ്‌​കാ​രം ഉ​പേ​ക്ഷി​ക്കു​ക,ജി.​എ​സ്.​ടി​യു​ടെ പേ​രിലെ സ​ര്‍വീസ് ചാ​ര്‍ജ് വ​ര്‍ധ​ന ഉ​പേ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്രധാന ആ​വ​ശ്യ​ങ്ങ​ള്‍. എന്നാല്‍, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ സ്വകാര്യബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല. പക്ഷെ, അവരുടെചെക്ക് ക്ലിയറന്‍സിന് താമസം നേരിടാന്‍ സാധ്യതയുണ്ട്

സമരം ശാഖകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മിക്ക ബാങ്കുകളും ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 15ന് ഒരു ലക്ഷം പേരുടെ പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തുമെന്നും സമരസമിതി അറിയിച്ചു.

Trending News