അടുത്തയാഴ്ച്ച ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല...!!

പണമിടപാടുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. അടുത്തയാഴ്ച്ച 4 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.

Last Updated : Mar 17, 2020, 09:07 PM IST
അടുത്തയാഴ്ച്ച ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല...!!

ന്യൂഡല്‍ഹി: പണമിടപാടുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. അടുത്തയാഴ്ച്ച 4 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.

ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ മൂലം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങള്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

ബുധനാഴ്ച ഉഗാദി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി പണിമുടക്ക്‌ ആയതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ (ശനി, ഞായര്‍) ബാങ്ക് അവധിയാണ്.

10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച് 27ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

വേതനം സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് യൂണിയനുകള്‍ മാര്‍ച്ച് 11 മുതല്‍ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. മുമ്പ് ജനുവരി 31, ഫെബ്രുവരി 1 തുടങ്ങിയ തീയതികളില്‍ നടന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിച്ചിരുന്നു.

10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വരിക. ലയന പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.

More Stories

Trending News