ബജറ്റ് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല!

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020ലെ ബജറ്റ് പ്രഖ്യാപന ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ സംയുക്ത ബാങ്കി൦ഗ് യൂണിയൻ അപ്രതീക്ഷിത പണിമുടക്ക് ആഹ്വാനം ചെയ്തതിനാലാണ് ഇത്. 

Last Updated : Jan 16, 2020, 12:42 PM IST
  • രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020ലെ ബജറ്റ് പ്രഖ്യാപന ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
  • ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ സംയുക്ത ബാങ്കി൦ഗ് യൂണിയൻ അപ്രതീക്ഷിത പണിമുടക്ക് ആഹ്വാനം ചെയ്തതിനാലാണ് ഇത്.
ബജറ്റ് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല!

ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020ലെ ബജറ്റ് പ്രഖ്യാപന ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ സംയുക്ത ബാങ്കി൦ഗ് യൂണിയൻ അപ്രതീക്ഷിത പണിമുടക്ക് ആഹ്വാനം ചെയ്തതിനാലാണ് ഇത്. 

Economic Survey അവതരിപ്പിക്കുന്ന ജനുവരി 31ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബജറ്റ് പ്രമാണിച്ച് തുറന്ന് പ്രവർത്തിയ്ക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പോലും തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് സംയുക്ത യൂണിയന്‍റെ  ആഭിമുഖ്യത്തിൽ ബാങ്ക് പണിമുടക്ക്‌ എന്നത് ശ്രദ്ധേയമാണ്. ബജറ്റ് ദിവസം ബാങ്കുകൾ പ്രവർത്തിച്ചില്ലെങ്കിൽ ഉപഭോക്താക്കളെയും അത് ദോഷകരമായി ബാധിച്ചേക്കാം. 

ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സംയുക്ത ബാങ്കി൦ഗ് യൂണിയൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇന്ത്യൻ ബാങ്ക്‌സ്‌ അസോസിയേഷനുമായി യൂണിയന്‍ നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ്‌ പണിമുടക്കിന്‌ ആഹ്വാനം നൽകിയത്‌.  12.25% വേതന വര്‍ദ്ധന എന്ന ഓഫർ ബാങ്ക് യൂണിയനുകൾ നിരസിച്ചിരുന്നു.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌.

കൂടാതെ, മാർച്ച്‌ 11, 12, 13 തീയതികളിലും സൂചനാ പണിമുടക്ക്‌ നടത്താൻ സംയുക്ത യൂണിയൻ ആഹ്വാനം നൽകിയിട്ടുണ്ട്‌. അതിനുള്ളിൽ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായില്ലെങ്കിൽ ഏപ്രിൽ 1മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക്‌ നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക്‌ നടത്തുന്നത്. ജനുവരി 8ന് നടന്ന ഭാരത് ബന്ദിലും ബാങ്കി൦ഗ് രംഗത്തെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിരുന്നു.

More Stories

Trending News