close

News WrapGet Handpicked Stories from our editors directly to your mailbox

കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കര്‍ണാടക വിധാന്‍സഭയില്‍ വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എച്ച്‌​. ഡി. കുമാരസ്വാമി. 

Updated: Jul 18, 2019, 01:27 PM IST
കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

ബം​ഗ​ളൂ​രു: കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കര്‍ണാടക വിധാന്‍സഭയില്‍ വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എച്ച്‌​. ഡി. കുമാരസ്വാമി. 

സ്​പീക്കറുടെ അധികാരത്തിനുപോലും ഭീഷണിയിലാകുന്ന തരത്തിലാണ്​ ചില നിയമസഭാംഗങ്ങള്‍ പെരുമാറിയതെന്നും കുമാരസ്വാമി പറഞ്ഞു.

സഖ്യസര്‍ക്കാറിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും വിശ്വാസവോട്ട്​ തേടികൊണ്ട്​ കുമാരസ്വാമി പറഞ്ഞു. 

തന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒറ്റ വരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണ്.

വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിന് പിന്നിലുണ്ട്‌. സഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, കുമാരസ്വാമി പറഞ്ഞു. 

സഖ്യംസര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതാണ്. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്​ ഉത്തരവാദികള്‍ ആരാണ്​ എന്ന കാര്യത്തിലാണ്​ ഇവിടെ വ്യക്തത വരുത്താനുള്ളതെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, വിശ്വാസ പ്രമേയവും വോട്ടെടുപ്പ് പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബിജെപി നേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാകട വിധാന്‍ സൗധയില്‍ ഇപ്പോഴും തുടരുകയാണ്.

എല്ലാ എം.എല്‍.എമാര്‍ക്കും സംസാരിക്കാന്‍ പരമാവധി സമയം നല്‍കി വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സര്‍ക്കാരി​​ന്‍റെ  ശ്രമം. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്കു നീളും. 

അതേസമയം, ചര്‍ച്ച വേണ്ടെന്നും​ വോ​ട്ടെടുപ്പ്​ ഇന്ന്​ തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി സ്പീക്കറെ സമീപിച്ചു. 

എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാജി പിന്‍വിക്കില്ലെന്നുമുള്ള നിലപാടില്‍ തന്നെയാണ് വിമത എംഎല്.എമാര്‍. ഒപ്പം വോ​ട്ടെടുപ്പില്‍ പ​ങ്കെടുക്കില്ലെന്ന്​ ബിഎസ്​പി എംഎല്‍എ എന്‍. മഹേഷ്​ അറിയിച്ചു. 

കോണ്‍ഗ്രസും ജെഡിഎസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സഭ നടപടികള്‍ പങ്കെടുക്കുന്നത് എം.എല്‍.എമാര്‍ക്ക് തീരുമാനിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിമതര്‍ വിട്ടുനില്‍ക്കുന്നത്.

16 എംഎല്‍എമാര്‍ അടങ്ങുന്ന വിമത സംഘത്തിന്‍റെ  രാജിയോടെയാണ് കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 16 പേരുടെ പിന്തുണ നഷ്ടപ്പെട്ട സര്‍ക്കാരിന് 107 അം​ഗ​ങ്ങ​ളു​ള്ള പ്ര​തി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ക എ​ളു​പ്പ​മാ​വി​ല്ല. 

എന്നാല്‍, ഇപ്പോള്‍ എല്ലാ കണ്ണുകളും സ്പീക്കറിലേയ്ക്കാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ തീരുമാനം നിര്‍ണ്ണായകമാവും. കോ​ണ്‍​ഗ്ര​സിന്‍റെ​യും ജെ.​ഡി​എ​സിന്‍റെ​യും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌​ വി​മ​ത​ര്‍​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ്​​പീ​ക്ക​ര്‍ വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പി​ന് മുന്‍പേ അ​യോ​ഗ്യ​ത ന​ട​പ​ടി സ്വീ​ക​രി​ക്കാനുള്ള സാ​ധ്യ​തയുന്‍ രാഷ്ട്രീയ് നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.