Bengaluru Crime News: ഭാര്യയുടെ തലവെട്ടിയെടുത്തു; അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര, യുവാവ് പിടിയിൽ

Bengaluru Man Beheaded His Wife: മാനസയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ശങ്കറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 03:58 PM IST
  • രക്തംപുരണ്ട ഷർട്ട് ധരിച്ച് സ്കൂട്ടർ ഓടിച്ചുവരികയായിരുന്നു യുവാവ്
  • സംശയം തോന്നിയ പോലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു
Bengaluru Crime News: ഭാര്യയുടെ തലവെട്ടിയെടുത്തു; അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര, യുവാവ് പിടിയിൽ

ബെം​ഗളൂരു: ഭാര്യയുടെ തല മഴു ഉപയോ​ഗിച്ച് വെട്ടിയെടുത്ത് ആ തലയുമായി സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ. കർണാടകയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചന്ദാപുരിലാണ് യുവാവ് ഭാര്യയുടെ തലവെട്ടിയെടുത്ത് തല സ്കൂട്ടറിൽ വച്ച് യാത്ര ചെയ്തത്. ഹെബ്ബ​​ഗൊഡി സ്വദേശി മാനസയെ (26) ആണ് ഭർത്താവ് ശങ്കർ (26) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Add Zee News as a Preferred Source

രാത്രിയിൽ രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ സ്കൂട്ടർ ഓടിച്ചുവരുന്നത് കണ്ട് സംശയം തോന്നിയ പോലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ തല സ്കൂട്ടറിന്റെ ഫുട്ബോർഡിൽ കണ്ടത്. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചെതന്നാണ് പ്രാഥമിക നി​ഗമനം. യുവതിയുടെ കഴുത്തിൽ മഴു ഉപയോ​ഗിച്ചാണ് വെട്ടിയത്.

അഞ്ച് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്ന് വയസുള്ള മകളുണ്ട്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇരുവർക്കും സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ജോലി. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News