അതീവ സുരക്ഷാ മേഖലയില്‍ നിന്ന് എഎപി എംപി ലോക്സഭ ദൃശ്യങ്ങള്‍ തല്‍സമയം പകര്‍ത്തിയ സംഭവത്തിലുണ്ടായ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെച്ചു. പാര്‍ലമെന്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ എ.എ.പി എം.പിയെ സ്പീക്കര്‍ അതൃപ്തി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ലമെന്‍റിന് പുറത്തുനിന്നുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന്‍റെ പേരിലാണ് ബിജെ പി അംഗങ്ങള്‍ ബഹളം വെച്ചത്. ആം ആദ്മി എം പി ഭഗവന്ദ് മന്‍ സുരക്ഷാ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു


പ്രശ്നത്തെച്ചൊല്ലി രാജ്യസഭയിലും ബഹളം ഉണ്ടായി. അതേസമയം, ലോക്സഭയിലെ എംപിയുമായി ബന്ധപ്പെട്ട വിഷയം എന്തിനാണ് രാജ്യസഭയില്‍ ഉന്നയിക്കുന്നതെന്നും നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സീതാറാം യെച്ചൂരി ചോദിച്ചു.