ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തില്‍ സംവരണം മൗലികഅവകാശം അല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത്‌ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മ്മാണം വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചത്.

Updated: Feb 23, 2020, 09:26 PM IST
ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

ന്യുഡല്‍ഹി:സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തില്‍ സംവരണം മൗലികഅവകാശം അല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത്‌ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മ്മാണം വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചത്.

പൌരത്വ നിയമ ഭേദഗതി പിന്‍വലിക്കുക,എന്‍ ആര്‍ സി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ഭീം ആര്‍മി മുന്നോട്ട് വെയ്ക്കുന്നു,

ബന്ദിനു ബിഹാറിൽ ആർജെഡി, ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇവിടെ പ്രതിഷേധക്കാര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ട്രെയിന്‍ തടയുകയും ചെയ്തു.എന്നാല്‍ മറ്റിടങ്ങളില്‍ ബന്ദ്‌ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.

ഭാരത് ബന്ദിനെ പിന്തുണച്ച് സംസ്ഥാനത്ത് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തത്. ആദിവാസി ഗോത്രമഹാസഭ,‍ഡിഎച്ച്ആര്‍എം തുടങ്ങി 12 ദലിത് സംഘടനകളാണു പിന്തുണ നല്‍കിയത്.  

കേരളത്തിൽ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല.കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും സര്‍വീസ് നടത്തി.നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതിണോ വാഹനങ്ങള്‍ തടയുന്നതിനോ ഉള്ള ശ്രമം സമരക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല.