ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായെത്തിയതിനെ തുടര്‍ന്നു അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിനെ കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആസാദ് ജുമാ മസ്ജിദില്‍ അഭയം തേടിയിരുന്നു.

Last Updated : Dec 21, 2019, 08:55 PM IST
  • ആസാദിനെ പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത ശേഷം അറസ്റ്റ് രേഖപെടുത്തിയിരുന്നു.
  • ജാമ്യത്തിനായി ആസാദ് തീസ് ഹസാരി കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായെത്തിയതിനെ തുടര്‍ന്നു അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിനെ കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആസാദ് ജുമാ മസ്ജിദില്‍ അഭയം തേടിയിരുന്നു.

ആസാദിനെ ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത ശേഷം അറസ്റ്റ് രേഖപെടുത്തിയിരുന്നു.ജാമ്യത്തിനായി ആസാദ് തീസ് ഹസാരി കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ആസാദ് പറയുന്നത്. വെള്ളിയാഴ്ച ജുമാ മസ്ജിദിനുള്ളില്‍ പ്രവേശിച്ച ചന്ദ്രശേഖര്‍ ആസാദ് പുറത്ത് വരുന്നതും കാത്ത് പോലീസ് ഓഫീസര്‍ മാരുടെ ഒരു നിര തന്നെ പള്ളിക്ക് വെളിയിലുണ്ടായിരുന്നു.

വൈകിട്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി അസാദിനോട് പള്ളിക്കകത്ത്‌ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപെട്ടു. മണിക്കൂറുകളോളം നീണ്ട നാടകീയതയ്ക്ക് ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ 3.15 നാണ് ചന്ദ്രശേഖര്‍ ആസാദ് പള്ളിക്ക് പുറത്തെത്തിയത്.തുടര്‍ന്ന് പോലീസ് ആസാദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഡല്‍ഹി ഗേറ്റില്‍ നടന്ന സംഘര്‍ഷങ്ങളുടെ പേരിലാണ് ആസാദിനെ അറസ്റ്റ്‌ ചെയ്തത്.ദളിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 2015 ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്

Trending News