യാത്രക്കിടയില്‍ പേടി വേണ്ട, പാഡുമായി 'ഹാപ്പി നാരി'യുണ്ട് !

വനിതാ യാത്രക്കാര്‍ക്ക് വേണ്ടി പാഡ് വെന്‍ഡിങ് മെഷിന്‍ വഴി സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനായി മധ്യപ്രദേശിലെ ഭോപ്പാല്‍ സ്റ്റേഷന്‍ . യാത്രക്കാരായ സ്ത്രീകള്‍ക്ക് 5 രൂപ നിരക്കില്‍ വെന്‍ഡിംഗ് മെഷീനില്‍ നിന്നും രണ്ട് പാഡുകള്‍ വീതം എടുക്കാന്‍ സാധിക്കും.

Updated: Jan 10, 2018, 03:27 PM IST
യാത്രക്കിടയില്‍ പേടി വേണ്ട, പാഡുമായി 'ഹാപ്പി നാരി'യുണ്ട് !

ഭോപ്പാല്‍: വനിതാ യാത്രക്കാര്‍ക്ക് വേണ്ടി പാഡ് വെന്‍ഡിങ് മെഷിന്‍ വഴി സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനായി മധ്യപ്രദേശിലെ ഭോപ്പാല്‍ സ്റ്റേഷന്‍ . യാത്രക്കാരായ സ്ത്രീകള്‍ക്ക് 5 രൂപ നിരക്കില്‍ വെന്‍ഡിംഗ് മെഷീനില്‍ നിന്നും രണ്ട് പാഡുകള്‍ വീതം എടുക്കാന്‍ സാധിക്കും.

ഭോപ്പാലിലെ റെയില്‍വേ വനിതാക്ഷേമ അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് 'ഹാപ്പി നാരി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പുതിയ പദ്ധതിയ്ക്ക് റെയില്‍വേയും പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്.

ഒരു തവണ ഏകദേശം 75 സാനിറ്ററി പാഡുകള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന മെഷീനുകള്‍ ആണിവ. എന്നാല്‍ ആദ്യ ദിനത്തെ പ്രതികരണം വളരെ മികച്ചതായതിനാല്‍ 8-9 മണിക്കൂറുകള്‍ക്കുള്ളില്‍ 600 നാപ്കിനുകള്‍ക്ക് വെന്‍ഡിങ് മെഷീനില്‍ നിന്നും വിതരണം ചെയ്തു.

മെഷീന്‍ സ്ഥാപിക്കുന്നതിന്റെയും മോണിറ്ററിംഗ് ജീവനക്കാരന്റെയും സാനിറ്ററി നാപ്കിനുകളുടെയും മൊത്തത്തിലുള്ള ആകെ ചിലവ് 20,000 രൂപ മാത്രമാണ്. ഇത്തരത്തില്‍ കൂടുതല്‍ പാഡ് വെന്‍ഡിങ് മെഷിനുകള്‍ മധ്യപ്രദേശില്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഭോപ്പാല്‍ റെയില്‍വേ.