​India Pakistan War: രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യം

India Pakistan War Updates: ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ സൈന്യം വ്യക്തമാക്കുന്നത്. സൈനിക ബ്രി​ഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 11:00 PM IST
  • സൈനിക ബ്രി​ഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
  • എന്നാൽ സൈന്യം ഇത് നിഷേധിച്ചിരിക്കുകയാണ്.
​India Pakistan War: രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യം

ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യം. സൈനിക ബ്രി​ഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ സൈന്യം ഇത് നിഷേധിച്ചിരിക്കുകയാണ്.

Add Zee News as a Preferred Source

അതേസമയം പാകിസ്താന്റെ ആക്രമണങ്ങളിൽ ആളപായമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. അതിര്‍ത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. പാകിസ്താന്റെ ശ്രമങ്ങളെല്ലാം ഇന്ത്യൻ സേന തകര്‍ത്തു. ഇത് മൂലം വലിയ പ്രഹരമാണ് പാകിസ്താനുണ്ടായിരിക്കുന്നത്. തങ്ങളുടെ വിമാനങ്ങൾ തകർക്കപ്പെട്ട കാര്യം പാകിസ്താൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Also Read: India-Pakistan War: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി; തീരുമാനം ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പഞ്ചാബിലെ പത്താൻകോട്ടിലും പാകിസ്താൻ ആക്രമണം. അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. ജമ്മു മേഖലയിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പ്രവേശന കവാടം കൂടിയാണ് പത്താൻകോട്ട്. 

പാക് ഷെല്ലാക്രമണത്തെ തുടർന്ന് പത്താൻകോട്ടിലും അമൃത്സറിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. ലൈറ്റുകൾ ഓഫ് ചെയ്ത് വീട്ടിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News