പാര്‍ട്ടി മാറിയതോടെ പ്രസ്താവനയുടേയും "നിറം" മാറ്റി ശത്രുഘന്‍ സിന്‍ഹ!!

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം രോമാഞ്ചകരമാവുകയാണ്. ദിനം പ്രതി പാര്‍ട്ടി മാറുന്ന നേതാക്കള്‍, കൊടി മാറുന്നതോടെ പിന്തുടര്‍ന്നു വന്നിരുന്ന ആശയങ്ങളും മാറുന്നു, പ്രിയ നേതാക്കള്‍ അപ്രിയരും അപ്രിയരായ നേതാക്കള്‍ പ്രയമുള്ളവരും ആയി മാറുന്ന രസകരമായ കാഴ്ച!!

Last Updated : Mar 31, 2019, 10:12 AM IST
പാര്‍ട്ടി മാറിയതോടെ പ്രസ്താവനയുടേയും "നിറം" മാറ്റി ശത്രുഘന്‍ സിന്‍ഹ!!

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം രോമാഞ്ചകരമാവുകയാണ്. ദിനം പ്രതി പാര്‍ട്ടി മാറുന്ന നേതാക്കള്‍, കൊടി മാറുന്നതോടെ പിന്തുടര്‍ന്നു വന്നിരുന്ന ആശയങ്ങളും മാറുന്നു, പ്രിയ നേതാക്കള്‍ അപ്രിയരും അപ്രിയരായ നേതാക്കള്‍ പ്രയമുള്ളവരും ആയി മാറുന്ന രസകരമായ കാഴ്ച!!

ഇത് ഏറ്റവും യോജിച്ച ഉദാഹരണമാണ്‌ ബിജെപി നേതാവായിരുന്ന ശത്രുഘന്‍ സിന്‍ഹ. ബിജെപി വിട്ട് കോണ്‍ഗ്രസ്‌ പാളയത്തില്‍ എത്തിയതോടെ പ്രസ്താവനകളുടെയും "നിറം" മാറി!!

രാജ്യത്തിന്‍റെ ഭാവി കോണ്‍ഗ്രസിലാണെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രഖ്യാപനം!! 

വളരെ ഗൗരവമായി ആലോചിച്ചശേഷമാണ് താന്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഇന്ന് താന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ പട്ടേലിനേയും നെഹ്‌റുവിനെയും പോലെയുള്ള നേതാക്കളെ സംഭാവന ചെയ്തതും കോണ്‍ഗ്രസാണെന്ന്‍ അദ്ദേഹം പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരാനിടയായ കാരണവും അദ്ദേഹം വ്യക്തമാക്കി. അടല്‍ജി, അദ്വാനി എന്നിവരില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ വന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടായി. 

രാഹുല്‍ ഗാന്ധിയുടെ കരങ്ങളിലാണ് ഇന്ന് കോണ്‍ഗ്രസിന്‍റെ കരുത്ത്. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോഴെല്ലാം അതിന് രക്ഷയായി നിന്നത് കോണ്‍ഗ്രസായിരുന്നു. രാജ്യത്തിന്‍റെ ഭാവി കോണ്‍ഗ്രസിലാണ്. ഇത്തരമൊരു കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരവസരംകൂടി നല്‍കേണ്ട സമയമാണിതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. 

ഇതോടെ ബീഹാറിലെ പറ്റ്ന സാഹിബ്‌ ലോക്സഭാ മണ്ഡലം ദേശീയശ്രദ്ധ നേടുകയാണ്‌. ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ്‌ ഇതിനോടകം മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ബിജെപിയിലെ വേറിട്ട ശബ്ദമായിരുന്ന ശത്രുഘന്‍ സിന്‍ഹ എത്തുന്നതോടെ മത്സര രംഗം ചൂടുപിടിയ്ക്കും. 

2009ലും 2014ലും ഇതേ മണ്ഡലത്തില്‍ വന്‍ വിജയം നേടിയ വ്യക്തിയാണ് ശത്രുഘന്‍ സിന്‍ഹ. അതേസമയം രവി ശങ്കര്‍ പ്രസാദിന്‍റേത് ഇത് കന്നിയങ്കമാണ്. പറ്റ്ന സാഹിബ്‌ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരുന്ന് കാണാം...

 

 

 

 

Trending News