)
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 121 മണ്ഡലങ്ങളിലായി 1,314 പേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവരിൽ 122 പേർ സ്ത്രീകളാണ്. ഭോറയിൽ നിന്ന് മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറാണ്. ജൻ സുരാജ് പാർട്ടിക്ക് വേണ്ടിയാണ് ഇവർ മത്സരിക്കുന്നത്.
#WATCH | #BiharElection2025 | People queue up at a polling booth in Vaishali as they await their turn to vote in the first phase of the Assembly polls. pic.twitter.com/qAfCzo5Uls
— ANI (@ANI) November 6, 2025
ആദ്യഘട്ടത്തിൽ 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പിന് സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തിയ തയ്യാറാക്കിയ വോട്ടർപട്ടികയാണ് ഉപയോഗിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.