Bihar Assembly Election: ലാലു പ്രസാദ് യാദവിന്‍റെ മകനെതിരെ "ഐശ്വര്യ റായ്" മല്‍സരിക്കും..!!

ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ ചാഞ്ചാട്ടത്തിനൊപ്പം  വേറിട്ട വാര്‍ത്തകളും  പുറത്തുവരുന്നുണ്ട്.. 

Last Updated : Sep 10, 2020, 11:38 PM IST
  • ആര്‍ജെഡി (RJD) നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനെതിരെ കടുത്ത എതിരാളി
  • ഭര്‍ത്താവ് തേജ് പ്രതാപ് യാദവിനെതിരെ ഐശ്വര്യ റായ് മല്‍സരിക്കുമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
Bihar Assembly Election: ലാലു പ്രസാദ് യാദവിന്‍റെ  മകനെതിരെ  "ഐശ്വര്യ റായ്" മല്‍സരിക്കും..!!

പറ്റ്ന : ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ ചാഞ്ചാട്ടത്തിനൊപ്പം  വേറിട്ട വാര്‍ത്തകളും  പുറത്തുവരുന്നുണ്ട്.. 

അതേസമയം,   ആര്‍ജെഡി  (RJD) നേതാവ് ലാലു പ്രസാദ് യാദവിന്‍റെ  മകനെതിരെ കടുത്ത എതിരാളിയാണ് കളത്തിലിറങ്ങുക യെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി  മറ്റാരുമല്ല, ലാലുവിന്‍റെ  മരുമകള്‍ തന്നെ ഐശ്വര്യ റായ്  (Aishwarya Rai) തന്നെ ...!!

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍  ട്വിസ്റ്റ് ആയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. 

ഭര്‍ത്താവ്  തേജ് പ്രതാപ് യാദവിനെതിരെ ഐശ്വര്യ റായ് മല്‍സരിക്കുമെന്ന്  സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു  വരുന്നുണ്ട്.    തേജ് പ്രതാപിനെതിരെ ഭാര്യ ഐശ്വര്യ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് ആണ് സൂചിപ്പിച്ചത്.

ലാലു പ്രസാദ് യാദവിന്‍റെ   മൂത്ത മകനാണ് തേജ് പ്രതാപ് യാദവ്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങള്‍ക്ക് ശേഷം  ഇദ്ദേഹവും ഭാര്യ ഐശ്വര്യയും അകന്നു കഴിയുകയാണ്.  തുടര്‍ന്ന് വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ ഹര്‍ജി നല്‍കി.ഇതിന് പിന്നാലെയാണ് തേജിനെതിരെ ഐശ്വര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഈ സംഭവത്തോടെ  രണ്ടു കുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പോരാട്ടം വരെ എത്തി നില്‍ക്കുന്നത്.   നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല  എങ്കിലും ഇരുവരും അകന്നാണ് കഴിയുന്നത്. കുടുംബത്തിലുണ്ടായ അകല്‍ച്ച രാഷ്ട്രീയത്തിലും മാറ്റമുണ്ടാക്കി. ചന്ദ്രിക റായ് ആര്‍ജെഡിയില്‍ നിന്ന് രാജിവച്ചു. മാത്രമല്ല, മുഖ്യശത്രുക്കളായി ആര്‍ജെഡി കരുതുന്ന നിതീഷ് കുമാറിന്‍റെ  ജെഡിയുവില്‍ അംഗത്വമെടുക്കുകയും ചെയ്തു.

മഹുവ സീറ്റില്‍ തേജിനെതിരെ മകളെ മത്സരിപ്പിക്കാനാണ് ചന്ദ്രിക റായ്‌യുടെ ശ്രമം. ഇതോടെ തേജ് വേറെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. 28000 വോട്ടിന്‍റെ  ഭൂരിപക്ഷത്തിന് ജയിച്ചിരുന്നു. 

സമസ്തിപൂര്‍ ജില്ലയിലെ ഹസന്‍പൂര്‍ മണ്ഡലത്തിലാകും തേജ് പ്രതാപ് മല്‍സരിക്കുക എന്ന്  റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഹസന്‍രപൂരിലെ പൊതുപരിപാടിയില്‍ തേജ് പ്രതാപ് പങ്കെടുത്തിരുന്നു. 

ജെഡിയു നേതാവ് രാജ് കുമാര്‍ റായ് ജയിച്ച മണ്ഡലമാണിത്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഹസന്‍പൂര്‍. ഇവിടെ തേജ് പ്രതാപ് മല്‍സരിച്ചാല്‍ ജയം ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബീഹാറില്‍ ആര്‍ജെഡിയുടെ വോട്ട് ബാങ്കാണ് മുസ്ലീങ്ങള്‍ 

ലാലു പ്രസാദിന്‍റെ  മൂത്ത മകനാണ് തേജ് പ്രതാപെങ്കിലും ഇളയ മകന്‍ തേജസ്വി യാദവാണ് പാര്‍ട്ടിയുടെ മുഖമായി ഉയര്‍ന്നുവരുന്നത്. രാഷ്ട്രീയമായി ഇരുവരും ഒരേ ദിശയിലാണെങ്കിലും ഇരുവരുടെയും രീതികളും പ്രവര്‍ത്തന മണ്ഡലങ്ങളും നേരെ വിപരീതങ്ങളാണ്. 

 

More Stories

Trending News