ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങൾ ഉയര്‍ത്തിപ്പിടിച്ചു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞുകൊണ്ടാണ് മോദിയുടെ പ്രസംഗം തുടങ്ങിയത്. ഈ വിശ്വാസം ബിഹാറിലെ ജനത കാത്തുവെന്നും മോദി പറഞ്ഞു.
ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതി. വികസനം പുതിയ തലത്തിൽ എത്തിക്കുമെന്നാണ് വാഗ്ദാനം നൽകിയത്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറിൽ വിജയം സമ്മാനിച്ചതെന്നും സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും മോദി പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ സമാധാനപരമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. റീപോളിങ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്ഐആറിനെയും ജനം സ്വീകരിച്ചു. കള്ളം പറയുന്നവർ പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ബിഹാറിലെ ജനം നിന്നില്ല. വേഗത്തിലുള്ള വികസനമാണ് ജനത്തിന് വേണ്ടത്.
ജംഗിള്‍ രാജിനെ വീണ്ടും ജനം തള്ളിയിരിക്കുകയാണ്. വനിതകളാണ് ഇതിന് കാരണം. ഏറ്റവും കൂടുതൽ അനുഭവിച്ചത് അവരാണ്. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കുകയാണ് ചെയ്തത്. റെഡ് കോറിഡോര്‍ ചരിത്രമായെന്നും ബിഹാര്‍ വികസനത്തിൽ കുതിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. കേരളത്തിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം നൽകുന്നതാണ് ബിഹാർ ജയം.
ബിജെപി ഒരു തെരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി നേടാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് മോദി പരിഹസിച്ചു. നെഗറ്റീവ് പൊളിറ്റിക്സ് ആണ് കോൺഗ്രസിന്റെ ആദർശം. ഇവിഎമ്മിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറയുകയാണിപ്പോൾ അവർ. മുസ്ലീം ലീഗ്, മാവോവാദി കോണ്‍ഗ്രസ് ആയി മാറി കോൺഗ്രസെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെയും മോദി പരോക്ഷമായി വിമര്‍ശിച്ചു. കോൺഗ്രസ് പരാദ പാർട്ടിയാണെന്നും ആർജെഡി ബിഹാറിൽ തകർന്നുവെന്നും മോദി പറഞ്ഞു. മറ്റു പാര്‍ട്ടികള്‍ക്ക് ബാധ്യതയാണ് കോണ്‍ഗ്രസ്. അതേസമയം പ്രസംഗത്തിൽ നിതീഷ് കുമാറിനെക്കുറിച്ചോ ബിഹാറിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചോ മോദി പറഞ്ഞില്ല.
ബീഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ വൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബിജെപിക്ക് മികച്ച വിജയം ഇത്തവണ കാഴ്ച വെക്കാനായി. ഇതോടെ ബീഹാറിലെ ഒറ്റക്കക്ഷി ആയി മാറുക എന്ന ബിജെപിയുടെ ലക്ഷ്യം സാധ്യമായിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷിച്ച സീറ്റ് പോലും ലഭിക്കാത്തത് തിരിച്ചടിയായി. 243 സീറ്റിൽ 202 സീറ്റുകളാണ് എൻഡിഎ നേടിയത്. ഇന്ത്യാ സഖ്യത്തിന് 34 സീറ്റുകളും മറ്റുള്ള കക്ഷികള്‍ ഏഴു സീറ്റിലുമാണ് വിജയിച്ചത്.
മോദി ഇഫക്ട് ബീഹാറിൽ ബിജെപിക്ക് വിജയം നൽകി. ഇതോടെ, തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന എക്സിറ്റ് പോൾ ഫലം യാഥാർത്ഥ്യമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 75 സീറ്റ് നേടിയ ഒറ്റകക്ഷിയായ ആർജെഡിക്ക് പരമ്പരാഗത വോട്ട് ബാങ്കുകളിൽ പോലും നേട്ടമുണ്ടാക്കാനായില്ല. മുസ്ലീം യാദവ മേഖലകളിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. ഒഡീഷയും, ബീഹാറും പിടിച്ചടക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









