പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് പാർട്ടികൾ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സിപിഐഎംഎൽ- 5, സിപിഐഎം- 2, സിപിഐ- 1 എന്നിങ്ങനെയാണ് ഇടതുപക്ഷ പാർട്ടികളുടെ ലീഡ് നില. ചിരാഗ് പാസ്വാന്റെ എൽജെപി (രാംവിലാസ്) അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
സിപിഐഎംഎൽ സ്ഥാനാർഥി റാംബാലി സിങ് യാദവ് ഘോസിയിൽ മുന്നിലാണ്. സിപിഐയുടെ സൂര്യകാന്ത് പാസ്വാൻ ബഖ്രിയിൽ ലീഡ് ചെയ്യുന്നു. അതേസമയം, എൻഡിഎ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. എൻഡിഎ കേവല ഭൂരിപക്ഷം ലീഡ് കടന്നു. എൻഡിഎ 167 സീറ്റുകളിലും ഇന്ത്യാസഖ്യം 72 സീറ്റുകളിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
#BiharElection2025 | NDA has crossed the majority mark and is leading on 140 seats (JD(U) 62, BJP 59, LJP(RV) 15, HAMS 4) and Mahagathbandhan leading on 46 seats (RJD 34, Congress 10, CPI(ML)L 2) as per the early trends of Election Commission. Others and Independent leading on 6… pic.twitter.com/fZbK4GaHnd
— ANI (@ANI) November 14, 2025
ആകെ 243 സീറ്റുകളാണ് ബിഹാറിൽ ഉള്ളത്. എൻഡിഎയും ഇന്ത്യാസഖ്യവും ഒരുഘട്ടത്തിൽ നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറിയെങ്കിലും പിന്നീട് ഇന്ത്യാസഖ്യം പുന്നോട്ടുപോകുകയും എൻഡിഎ കൂടുതൽ സീറ്റുകളിൽ ലീഡ് നേടുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









