RJD Alleged EVM Tampering: 'സിസിടിവി ക്യാമറകൾ ഓഫാക്കി, രാത്രിയിൽ വോട്ടിങ് മെഷീനുകൾ കടത്തി'; ബിഹാറിൽ വോട്ട് മോഷണ ആരോപണമുന്നയിച്ച് ആർജെഡി

Bihar Election Vote Counting: രാത്രിയിൽ ജില്ലാ ഭരണകൂടം ഇവിഎം കടത്തിക്കൊണ്ടുപോയെന്നാണ് ആർജെ‍ഡി ആരോപിക്കുന്നത്.

Written by - Roniya Baby | Last Updated : Nov 14, 2025, 09:35 AM IST
  • ആർജെഡി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു
  • ട്രക്കിൽ ഇവിഎമ്മുകൾ ഇല്ലെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം
RJD Alleged EVM Tampering: 'സിസിടിവി ക്യാമറകൾ ഓഫാക്കി, രാത്രിയിൽ വോട്ടിങ് മെഷീനുകൾ കടത്തി'; ബിഹാറിൽ വോട്ട് മോഷണ ആരോപണമുന്നയിച്ച് ആർജെഡി

ബിഹാർ: ബിഹാറിൽ വോട്ട് മോഷണം ആരോപിച്ച് ആർജെഡി രം​ഗത്ത്. രാത്രി മുന്നറിയിപ്പ് ഇല്ലാതെ സാസാറാം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ജില്ലാ ഭരണകൂടം ഇവിഎം കടത്തിക്കൊണ്ടുപോയെന്നാണ് ആർജെഡി പ്രവർത്തകർ ആരോപിക്കുന്നത്.

Add Zee News as a Preferred Source

ബുധനാഴ്ച രാത്രിയോടെ രോഹ്താസ് വജ്ര​ഗൃഹ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആർജെ‍ഡി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

വോട്ടെണ്ണൽ കേന്ദ്രത്തിലെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നും ആർജെഡി ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ആർജെഡി ഈ സമയം സിസിടിവി ക്യാമറകൾ ഓഫാക്കിയിരുന്നതായും ആരോപിച്ചു.

എന്നാൽ, ട്രക്കിൽ ഇവിഎമ്മുകൾ ഉണ്ടായിരുന്നില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ഉദിത് സിങ് വിശദീകരിച്ചത്. സംശയാസ്പദമായ ട്രക്ക് രാത്രി 7.59ന് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചതായും പോലീസ് പരിശോധിച്ചതായും അവർ വ്യക്തമാക്കി. ട്രക്കിൽ ഇവിഎമ്മുകൾ ഉണ്ടായിരുന്നില്ലെന്നും ഒഴിഞ്ഞ സീറ്റിൽ ബോക്സുകളാണ് വച്ചിരുന്നതെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് വിശദീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News