Bihar elections: ബീഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ വേളയിലും ഓഹരി വിപണിയിൽ അസ്ഥിരത, ഉറ്റുനോക്കി നിക്ഷേപകർ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഘട്ടത്തിലും ഓഹരി വിപണിയിൽ അസ്ഥിരത തുടരുന്നു.

Written by - Arathi N Aji | Last Updated : Nov 14, 2025, 11:35 AM IST
  • ഏകദേശം 25,860 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
  • സെൻസെക്സും 84,060 എന്ന നിലയിലാണ് തുടരുന്നത്.
  • ഇന്നലത്തെ ക്ലോസിനേക്കാൾ 30 പോയിന്റ് താഴെയാണ്.
Bihar elections: ബീഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ വേളയിലും ഓഹരി വിപണിയിൽ അസ്ഥിരത, ഉറ്റുനോക്കി നിക്ഷേപകർ

ഡൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഘട്ടത്തിലും ഓഹരി വിപണിയിൽ അസ്ഥിരത തുടരുന്നു. ഇന്ന്  നിഫ്റ്റി താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 25,860 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഇന്നലത്തെ ക്ലോസിനേക്കാൾ 30 പോയിന്റ് താഴെയാണ്. സെൻസെക്സും 84,060 എന്ന നിലയിലാണ് തുടരുന്നത്. 

Add Zee News as a Preferred Source

Read More: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും അധികാരത്തിലേക്ക്, തകര്‍ന്നടിഞ്ഞ് മഹാസഖ്യം

ആഗോള സൂചികകൾ ദുർബലമായതും വിദേശ ഫണ്ടിന്റെ ഒഴുക്കുമാണ് വിപണി ഇടിവിന് കാരണമായി പറയുന്നതെങ്കിലും, വിപണിയും നിക്ഷേപകരും പ്രധാനമായും ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബീഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് വിപണിയിലെ ഗണ്യമായ കുതിപ്പിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News