പട്ന: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. 243 അംഗ നിയമസഭയിൽ ബിജെപിയും ജനതാദൾ (യുണൈറ്റഡും) 101 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
Also Read: കനത്ത ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ; അതിർത്തികൾ അടച്ച് പാക്കിസ്ഥാൻ
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (LJP) 29 സീറ്റുകൾ നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടതെങ്കിലും 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അതുപോലെ 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയെ ആറു സീറ്റുകളിൽ ഒതുക്കി.
കഴിഞ്ഞ തവണ ഇന്ത്യാ സഖ്യത്തിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 55 ഓളം സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ 144 സീറ്റുകളിൽ മത്സരിച്ച ആർജെഡി 135 സീറ്റിൽ മത്സരിച്ചേക്കും. സിപിഐ (എംഎൽ) 30 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!
സിപിഐ 24 സീറ്റും സിപിഎം 11 സീറ്റും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി ഇടഞ്ഞു നിൽക്കുന്നതും ഇന്ത്യാ സഖ്യത്തിനു വലിയൊരു തലവേദനയാണ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ആർജെഡി നേതാവ് തേജസ്വി യാദവ് നേരിട്ട് ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്. എൻഡിഎ സീറ്റു വിഭജനം പൂർത്തിയായതോടെ ഇനി ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന് കാത്തിരുന്ന് അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









