പ്രതികാര ദാഹിയായ മൂര്‍ഖന്‍ യുവാവിനെ പിന്തുടര്‍ന്നത് 2 കിലോമീറ്റര്‍

പാമ്പുകള്‍, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മൂര്‍ഖന്‍ പാമ്പുകള്‍ പൊതുവേ പ്രതികാരദാഹിയാണ് എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്തരത്തിലുള്ള നിരവധി സാങ്കല്‍പ്പിക കഥകളുമുണ്ട്

Last Updated : Dec 5, 2019, 05:56 PM IST
  • ഒരു ബൈക്ക് മൂര്‍ഖന്‍ പാമ്പിന്‍റെ വാലിലൂടെ കയറിയതാണ് പ്രദേശവാസികളെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറാന്‍ ഇടയായത്
പ്രതികാര ദാഹിയായ മൂര്‍ഖന്‍ യുവാവിനെ പിന്തുടര്‍ന്നത് 2 കിലോമീറ്റര്‍

ഉത്തര്‍പ്രദേശ്‌: പാമ്പുകള്‍, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മൂര്‍ഖന്‍ പാമ്പുകള്‍ പൊതുവേ പ്രതികാരദാഹിയാണ് എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്തരത്തിലുള്ള നിരവധി സാങ്കല്‍പ്പിക കഥകളുമുണ്ട്

എന്നാല്‍, ഇത് കഥയല്ല, ഇത് അക്ഷരാര്‍ഥത്തില്‍ ശരിയെന്ന്‍ സമ്മതിക്കും ഉത്തര്‍പ്രദേശിലെ ജലൗന്‍ ഗ്രാമവാസികള്‍.  അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഈ ഗ്രാമത്തില്‍ നടന്നത്.

കഴിഞ്ഞ ദിവസം ഒരു ബൈക്ക് മൂര്‍ഖന്‍ പാമ്പിന്‍റെ വാലിലൂടെ കയറിയതാണ് പ്രദേശവാസികളെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറാന്‍ ഇടയായത്.

ഗുഡ്ഡു പച്ചൗരിയെന്ന യുവാവ് ഓടിച്ച ബൈക്കാണ് മൂര്‍ഖന്‍ പാമ്പിന്‍റെ വാലിലൂടെ കയറിയത്. റോഡ് സൈഡിലുണ്ടായിരുന്ന പാമ്പിനെ ഇയാള്‍ കണ്ടിരുന്നില്ല. എന്നാല്‍, വാലില്‍ ടയര്‍ കയറിയതോടെ പാമ്പിന് വേദനിച്ചു. പാമ്പ് ബൈക്കിനെ പിന്തുടര്‍ന്നു. രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചിട്ടും ബൈക്കിനെ പിന്തുടരുന്നത് ഉപേക്ഷിക്കാന്‍ പാമ്പ് തയ്യാറായില്ല. ഒടുവില്‍ പാമ്പ് കാലില്‍ കൊത്തുമോയെന്ന് ഭയന്ന് ഗുഡ്ഡു പച്ചൗരി ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.

എന്നാല്‍, അവിടെയും തീര്‍ന്നില്ല, ബൈക്ക് പിന്തുടര്‍ന്നെത്തിയ പാമ്പ് റോഡില്‍ വീണുകിടന്ന ബൈക്കിനു മുകളില്‍ കയറി ഇരിപ്പുറപ്പിച്ചു. 

സംഭവമറിഞ്ഞ് എത്തിയവര്‍ പാമ്പിനെ ഓടിക്കാന്‍ ബൈക്കിനടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും  വരുന്നവരേയെല്ലാം മൂര്‍ഖന്‍ ചീറ്റിയോടിക്കുകയാണ് ഉണ്ടായത്. പ്രദേശവാസികള്‍ എല്ലാം ചേര്‍ന്ന് പലതിയില്‍ പരിശ്രമിച്ചിട്ടും പാമ്പ് ബൈക്കിനു മുകളില്‍ നിന്നിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ കല്ല് പെറുക്കി എറിഞ്ഞാണ് പാമ്പിനെ ഓടിച്ചത്. 

Trending News