)
രാജ്പൂർ: ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ട് ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് മുന്നോട്ട് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍ ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇരു ട്രെയിനുകളും ഒരേ പാളത്തിലാണുണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.