വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തി -ബിജെപി സ്ഥാനാര്‍ത്ഥി!!

വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹരിയാനയിലെ അസന്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിക് സിംഗ് വിര്‍ക്!!

Last Updated : Oct 21, 2019, 10:33 AM IST
വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തി -ബിജെപി സ്ഥാനാര്‍ത്ഥി!!

ഹരിയാന: വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹരിയാനയിലെ അസന്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിക് സിംഗ് വിര്‍ക്!!

പ്രചാരണ പരിപാടിയ്ക്കിടെ തന്‍റെ അണികള്‍ക്കായി നടത്തിയ പ്രസ൦ഗത്തിലാണ് വിര്‍കിന്‍റെ വെളിപ്പെടുത്തല്‍. 

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് താന്‍ അറിയുമെന്നും വിര്‍ക് അണികളോട് പറഞ്ഞു. 

മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സി൦ഗ് ഹൂഡയാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

 

 

പ്രസംഗത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പ്രതിപക്ഷം രംഗത്തുവരികയും ചെയ്തതോടെ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടു. 

വിര്‍കിന്‍റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. 

തിരഞ്ഞെടുപ്പ് വിജയത്തിനായി വോട്ടി൦ഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമത്വം കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ.

എന്നാല്‍, വീഡിയോ വ്യാജമാണെന്നും തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാനുള്ള ഗൂഢ നീക്കത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു വിര്‍കിന്‍റെ പ്രതികരണം. 

ഹരിയാനയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നലെയാണ് വിര്‍കിന്റെ പ്രസംഗം പുറത്തുവന്നത്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

More Stories

Trending News