BJPയ്ക്ക് "സംഭാവന"യായി കിട്ടിയത് വെറും 742 കോടി..!!

സംഭാവനകള്‍ നേടുന്നതില്‍ മുന്‍പനായി BJP...

Last Updated : Feb 28, 2020, 06:39 PM IST
BJPയ്ക്ക് "സംഭാവന"യായി കിട്ടിയത് വെറും 742 കോടി..!!

ന്യൂഡല്‍ഹി: സംഭാവനകള്‍ നേടുന്നതില്‍ മുന്‍പനായി BJP...

രാജ്യത്ത് ഏറ്റവുമധികം പണം സംഭാവനയായി ലഭിച്ച BJPയ്ക്ക് 2018-19 വർഷം ലഭിച്ചത് 742 കോടി രൂപ...!! 2017-18 കാലയളവിൽ 437.04 കോടി രൂപയാണ് BJPക്ക് സംഭാവനയായി ലഭിച്ചത്. എന്നാൽ 2019 ആയപ്പോഴേക്കും ഇത് 70% വർധിച്ച് 742.15 കേടിയായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതായത് കോണ്‍ഗ്രസ്, NCP, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ തുകയുടെ മൂന്നിരട്ടിയിലധികം തുകയാണ് ബിജെപിക്ക് മാത്രം ലഭിച്ചത്...!!

അതേസമയം, 2018-19 വർഷം കോൺഗ്രസിന് 148 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് അസോസിയോഷൻ ഓഫ് ഡെമോക്രാറ്റിക് (ADR) ആണ് സംഭാവനയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

2017-18 കാലയളവിൽ കേവലം 26 കോടി രൂപമാത്രം പരിഞ്ഞുകിട്ടയ കോൺഗ്രസിനും ഇക്കഴിഞ്ഞ വർഷം നേട്ടമുണ്ടായി. 148.58 കോടി രൂപയാണ് കേൺഗ്രസിന് ലഭിച്ചത്.

കോര്‍പ്പറേറ്റ് ബിസിനസ് മേഖലകളില്‍ നിന്നുള്ള 1,575 സംഭാവനകളില്‍ നിന്ന് മാത്രം BJPയ്ക്ക് ലഭിച്ചത് 698.092 കോടി രൂപയാണ്. 2,741 വ്യക്തിഗത സംഭാവനകളിലൂടെ 41.70 കോടി രൂപയും ലഭിച്ചു. അതേസമയം 605 സംഭാവനകളിലൂടെയാണ് കോണ്‍ഗ്രസിന് 148 കോടി ലഭിച്ചത്.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കൂടി 20,000 കോടിയിലധികം രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നാണ് ADR റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നു൦ കോണ്‍ഗ്രസിന് ലഭിച്ചത് 122.5 കോടിയും 482 വ്യക്തിഗത സംഭാവനകള്‍ വഴി പാര്‍ട്ടിക്ക് ലഭിച്ചത് 25.39 കോടി രൂപയുമാണ്. പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴി ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് 455.15 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ട്രസ്റ്റ് ബിജെപിക്ക് 356.535 കോടി രൂപയും (പാര്‍ട്ടിക്ക് ലഭിച്ച മൊത്തം ഫണ്ടിന്‍റെ 48.04%) കോണ്‍ഗ്രസിന് 55.629 കോടി രൂപയും (37.44%)ആണ് സംഭാവന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Trending News