ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP....!!

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയെന്ന്‍ NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍...!!

Last Updated : Mar 2, 2020, 11:00 AM IST
ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP....!!

മുംബൈ: ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയെന്ന്‍ NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍...!!

വടക്കുകിഴക്കൻ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച ആക്രമിച്ച ശരദ് പവാർ ഡല്‍ഹിയില്‍ നേരിട്ട കനത്ത പരാജയമാണ് കലാപത്തിന് കാരണമെന്നും പറഞ്ഞു. തലസ്ഥാനത്ത് നേടിയ പരാജയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തലസ്ഥാനത്ത് ഭിന്നിപ്പ് രാഷ്ട്രീയം കളിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നും NCP അദ്ധ്യക്ഷന്‍ പറഞ്ഞു.

മാർച്ച് 1ന് മുംബൈയിൽ നടന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCPപി) കൺവെൻഷന്‍ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് ശരദ് പവാർ BJP യ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ പരാമര്‍ശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കുന്നതിനും രാജ്യ തലസ്ഥാനത്ത് സമാധാനം തകർക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

CAAയ്ക്കെതിരെ പ്രക്ഷോഭ൦ നടത്തുന്നവരെ അവരുടെ വസ്ത്രങ്ങൾ കണ്ടാല്‍ തിരിച്ചറിയാമെന്നുള്ള  പ്രധാനമന്ത്രിയുടെ പരാമര്‍ശം തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആ രാജ്യത്തിന്‍റെ മുഴുവന്‍ പ്രധാനമന്ത്രിയാണ്, എല്ലാ മതങ്ങൾക്കും ആളുകൾക്കും സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്, അത്തരമൊരു പദവിയിലുള്ള വ്യക്തി പരോക്ഷമായി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സമൂഹത്തില്‍ മതപരമായ അഭിപ്രായവ്യത്യാസം സൃഷ്ടിക്കുന്നതോടൊപ്പം  ആശങ്കാജനകവുമാണ്", ശരദ് പവാർ പറഞ്ഞു.

'ഭരണഘടനയനുസരിച്ച് ഡല്‍ഹിയിലെ ക്രമസമാധാനനിലയുടെ ഉത്തരവാദിത്വം ജന പ്രതിനിധികള്‍ക്കും ടെല്‍ഹു സര്‍ക്കാരിനുമല്ല, മറിച്ച്, ആ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. അതിനാൽ ദില്ലിയിൽ എന്തുതന്നെ സംഭവിച്ചാലും അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്, കാരണം ക്രമസമാധാനപാലന  ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്നത് തന്നെ', അദ്ദേഹം തുടര്‍ന്നു.

അതേസമയം, ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 46 ആയി. കലാപത്തില്‍ 300ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപത്തില്‍ കലുഷിതമായ ഡല്‍ഹി സാധാരണ ജീവിതത്തിലേയ്ക്ക് അടുക്കുകയാണ്.....

Trending News