close

News WrapGet Handpicked Stories from our editors directly to your mailbox

കുറ്റ൦ സമ്മതിച്ചു; സ്വാമി ചിൻമയാനന്ദിന് പദവി നഷ്ടപ്പെടും!!

തന്‍റെ പ്രവൃത്തിയില്‍ ലജ്ജ തോന്നുന്നതായി സ്വാമി ചിൻമയാനന്ദ്!! 

Sheeba George | Updated: Sep 21, 2019, 04:21 PM IST
കുറ്റ൦ സമ്മതിച്ചു; സ്വാമി ചിൻമയാനന്ദിന് പദവി നഷ്ടപ്പെടും!!

ലഖ്നൗ: തന്‍റെ പ്രവൃത്തിയില്‍ ലജ്ജ തോന്നുന്നതായി സ്വാമി ചിൻമയാനന്ദ്!! 

ആരോപണത്തിന് തെളിവായി പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ ചോദ്യം ചെയ്യലിനിടെ സംഘം കാണിച്ചപ്പോഴായിരുന്നു സ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്. 

എന്നാല്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ചോ? എന്ന ചോദ്യത്തിന് സ്വാമി ഉത്തരം നല്‍കിയില്ല. ‘എല്ലാം കണ്ടുകഴിഞ്ഞല്ലോ. ഇതില്‍ക്കൂടുതല്‍ ഞാനെന്തു പറയാനാണ്. ഞാന്‍ ചെയ്തതോര്‍ത്ത് ഞാന്‍ തന്നെ ലജ്ജിക്കുന്നു’, ഇതായിരുന്നു സ്വാമിയുടെ മറുപടി.

അതേസമയം, പെണ്‍കുട്ടി ഉന്നയിച്ച ആരോപണളെല്ലാം സമ്മതിച്ചതിനാലാണ് സ്വാമിയെ ലൈംഗികാക്രമണക്കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്ന് ഐ.ജി നവീന്‍ അറോറ പറഞ്ഞു.

ചിൻമയാനന്ദും പെണ്‍കുട്ടിയും തമ്മിലുള്ള 230 ഫോണ്‍കോളുകളുടെ റെക്കോഡും, 43 വീഡിയോകളും  തെളിവായി പൊലീസിന്‍റെ കൈവശമുണ്ട്. പെണ്‍കുട്ടി നല്‍കിയ വീഡിയോകള്‍ സത്യസന്ധവും ആധികാരികവുമാണെന്നും അന്വേഷണത്തില്‍ അവ നിര്‍ണായകമായിരുന്നുവെന്നും പ്രത്യേക അന്വേഷണ  സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ചിൻമയാനന്ദിനെ ഉത്തര്‍ പ്രദേശ്‌ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 14 ദിവസത്തേക്ക് ജില്ലാ ജയിലിലേക്ക് അയച്ചിരുന്നു.

എന്നാല്‍, ചിൻമയാനന്ദിന്‍റെ വിഷമതകള്‍ ഇവിടെയും തീരുന്നില്ല. ചിൻമയാനന്ദിന് "സ്വാമി" പദവി നഷ്ടപ്പെടും എന്ന കാര്യം ഏതാണ്ട് ഉറപ്പായി.  

ചിൻമയാനന്ദ് തന്‍റെ തെറ്റ് സമ്മതിച്ചതായി അഖിൽ ഭാരതീയ അഖാര പരിഷത്തിന്‍റെ യോഗത്തിന് ശേഷം കൗൺസിൽ അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. സ്വാമിയുടെ പ്രവൃത്തി ലജ്ജാകരമാണ്. അഖിൽ ഭാരതീയ അഖാര പരിഷത്ത് സ്വാമിയെ ബഹിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘ൦ നിയോഗിക്കപ്പെടുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 10ന് പ്രത്യേക അന്വേഷണ സംഘ൦ സ്വാമിയുടെ ആശ്രമത്തിലെത്തി തെളിവെടുപ്പ് നടത്തുകയും പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

സ്വാമി ചിൻമയാനന്ദ് വാജ്‌പേയി മന്തിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.