ബിജെപി നേതാക്കള്‍ രാവണന്‍റെ മക്കള്‍-അധീര്‍ രഞ്ജന്‍ ചൗധരി

മഹാത്മാഗാന്ധിയുമായി ബന്ധപെട്ട് ബിജെപി നേതാവ് അനന്ത് കുമാര്‍

Last Updated : Feb 4, 2020, 07:57 PM IST
  • "ഇന്ന് അവര്‍ മഹാത്മാ ഗാന്ധിയെ അപമാനിച്ചു.അവര്‍ രാമ ഭക്തനെ അപമാനിച്ചു.അവര്‍ രാവണന്‍റെ മക്കളാണ്" അധീര്‍ രഞ്ജന്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ രാവണന്‍റെ മക്കള്‍-അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുമായി ബന്ധപെട്ട് ബിജെപി നേതാവ് അനന്ത് കുമാര്‍
ഹെഗ്‌ഡെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ ചൊല്ലി ലോക്സഭയില്‍ രൂക്ഷമായ വാക്പോരുണ്ടായി.ഈ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ കടന്നാക്രമിച്ച കോണ്‍ഗ്രസിന്‍റെ സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബിജെപി നേതാക്കളെ രാവണന്‍റെ പുത്രന്മാരാണെന്ന് വിശേഷിപ്പിച്ചു.

 "ഇന്ന് അവര്‍ മഹാത്മാ ഗാന്ധിയെ അപമാനിച്ചു.അവര്‍ രാമ ഭക്തനെ അപമാനിച്ചു.അവര്‍ രാവണന്‍റെ മക്കളാണ്" അധീര്‍ രഞ്ജന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇതിന് മറുപടിയായി ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയിലെ അംഗങ്ങളാണ് യഥാര്‍ത്ഥ രാമ ഭക്തര്‍,ഞങ്ങളാണ് മഹാത്മാഗാന്ധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ എന്ന് പറഞ്ഞു. ഇവര്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലുള്ള വ്യാജ ഗാന്ധിമാരെയാണ് പിന്തുടരുന്നതെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

അനന്ത് കുമാറിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി. അംഗങ്ങള്‍ ഇന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള ഇതിന് അനുമതി നല്‍കിയില്ല.

അതേസമയം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ രംഗത്ത് വന്നു.പ്രസംഗത്തിനിടയില്‍ മഹാത്മാഗാന്ധിയുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ അനന്തകുമാര്‍ മാധ്യമങ്ങളില്‍ വന്നത് നുണയാണെന്നും ആരോപിച്ചു.

 

Trending News