പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിട്ടും പ്രചരണം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിട്ടും പ്രചരണം തുടര്‍ന്ന ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശൈലേന്ദ്ര ജെയ്‌നെതിരെയാണ് പൊലീസ് നടപടിയെടുത്തത്.

Updated: Feb 23, 2018, 06:52 PM IST
പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിട്ടും പ്രചരണം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

ഭോപാല്‍: പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിട്ടും പ്രചരണം തുടര്‍ന്ന ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശൈലേന്ദ്ര ജെയ്‌നെതിരെയാണ് പൊലീസ് നടപടിയെടുത്തത്.

നാളെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുംഗൗളി ജില്ലയില്‍ പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിട്ടും പ്രചരണം നടത്തിയതിനാണ് ജെയ്‌നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

വ്യാഴാഴ്ച അഞ്ചുമണിയോടെ പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും മുംഗൗളിയിലെ അശോക്‌ നഗറില്‍ ശൈലേന്ദ്ര ജെയ്ന്‍ തന്‍റെ ആഡംബര കാറില്‍ പ്രചരണം നടത്തിയെന്നതാണ് കേസ്.