മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.  

Updated: Nov 2, 2018, 02:17 PM IST
മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: മുന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ അധ്യക്ഷതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

230 പേരടങ്ങുന്നതാണ് ലിസ്റ്റ്. ഇതില്‍ 177 പേര്‍ മധ്യപ്രദേശിലും, 28 പേര്‍ തെലങ്കാനയിലും, 24 പേര്‍ മിസോറാമിലും മത്സരിക്കും. ഡിസംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.