close

News WrapGet Handpicked Stories from our editors directly to your mailbox

മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനുമൊപ്പമാണ്. ഈ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. 

Sheeba George | Updated: Oct 21, 2019, 01:31 PM IST
മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനുമൊപ്പമാണ്. ഈ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. 

പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് ബിജെപി-ശിവസേന സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നും പ്രതിപക്ഷം മത്സര രംഗത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ബിജെപി-ശിവസേന സഖ്യം കുറഞ്ഞത്‌ 225  സീറ്റെങ്കിലും നേടുമെന്നും പറഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ട പ്രതിക്ഷം (കോണ്‍ഗ്രസ്‌-എന്‍സിപി) മത്സര വേദിയിലില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വോട്ട് ചെയ്യുക എന്നത്.  ഓരോ ഇന്ത്യക്കാരന്‍റെയും വികസനത്തിനും സദ്ഭരണത്തിനും സുരക്ഷയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

മഹാരാഷ്ട്രയിലും ഹരിയാനയിലും രാവിലെ 7 മണിക്കാരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിവരെ തുടരും. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും തുടക്കത്തില്‍ പോളിംഗ് മന്ദഗതിയിലെന്നാണ് വിലയിരുത്തല്‍.

മഹാരാഷ്ട്രയില്‍ 12മണിവരെ 16.48% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണയും ബിജെപി-ശിവസേന സഖ്യം അജയ്യരായി തന്നെയാണ് തിരഞ്ഞെടുപ്പ് വേദിയില്‍ നിലകൊള്ളുന്നത്.  

മഹാരാഷ്ട്രയില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌, എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.