close

News WrapGet Handpicked Stories from our editors directly to your mailbox

പ്രഗ്യാ സിംഗിനെ ബിജെപിയില്‍ നിന്നും പുറത്താക്കണം: നിതീഷ് കുമാര്‍

പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 

Updated: May 19, 2019, 05:42 PM IST
പ്രഗ്യാ സിംഗിനെ ബിജെപിയില്‍ നിന്നും പുറത്താക്കണം: നിതീഷ് കുമാര്‍

പാറ്റ്‌ന: പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 

അഴിമതിയിലും വര്‍ഗീയതയിലും കുറ്റകൃത്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. വേട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് നിതീഷ് കുമാര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം. ഇത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. 

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് നടന്ന റോഡ് ഷോയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രഗ്യാ സിംഗ്. 

എന്‍ഡിഎയുടെ സഖ്യ കക്ഷിയായ ജെ.ഡി.യു ബിജെപിയുടെ നയങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ അത് തുറന്നു പറയുക പതിവാണ്. 
മുന്‍പ് രാമജന്മഭൂമി വിഷയത്തിലും ബിജെപിയുടെ അജണ്ടയോട് യോജിക്കുന്നില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കിയിരുന്നു.