ബിജെപി എംപിമാര്‍ക്ക് 2 ദിവസത്തെ പരിശീലനം

പാര്‍ട്ടിയില്‍ ആച്ചടക്കത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് പരിശീലന ക്ലാസുമായി ബിജെപി.

Last Updated : Jul 29, 2019, 11:06 AM IST
ബിജെപി എംപിമാര്‍ക്ക് 2 ദിവസത്തെ പരിശീലനം

ന്യൂ​​​ഡ​​​ല്‍​​​ഹി: പാര്‍ട്ടിയില്‍ ആച്ചടക്കത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് പരിശീലന ക്ലാസുമായി ബിജെപി.

ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി ഓഗസ്റ്റ് 3, 4 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഡ​​​ല്‍​​​ഹി​​​യി​​​ലാണ് പരിശീലന ക്ലാസ് നടക്കുന്നത്.

'അഭ്യാസ് വര്‍ഗ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന ക്ലാസില്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ബി​​​ജെ​​​പി ദേ​​​ശീ​​​യ അദ്ധ്യക്ഷന്‍ അ​​​മി​​​ത് ഷാ, ​​​വ​​​ര്‍​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​പി. നദ്ദ ഉ​​​ള്‍​​​പ്പെ​​​ടെ എല്ലാ നേതാക്കളും പ​​​ങ്കെ​​​ടു​​​ക്കും.

ഞായറാഴ്ചയാണ് പരിശീലന ക്ലാസ് സംബന്ധിച്ച വിവരം അംഗങ്ങള്‍ക്ക് നല്‍കിയത്. കൂടാതെ, പരിശീലന ക്ലാസില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 3, 4 തീ​​​യ​​​തി​​​ക​​​ളി​​ല്‍ പാര്‍ട്ടിയിലെ എല്ലാ എംപിമാരും ഡല്‍ഹിയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ഓഫീസ് എല്ലാ എംപിമാരോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  

 

 

Trending News