ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി.

Updated: May 17, 2019, 05:47 PM IST
ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി.

തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണം ഇന്നവസാനിക്കാനിരിക്കെ ഏറെ ആകാംഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ വാർത്താസമ്മേളനതിനായി ഒത്തുകൂടിയത് എന്നത് വാസ്തവം.

ജനങ്ങൾക്ക് നന്ദി പറയാനാണ് താൻ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 
2014ല്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ വിജകരമായി 5 വര്‍ഷം പൂര്‍ത്തിയാക്കി. മുന്‍പ് എത്ര സർക്കാരുകൾ ഉണ്ടായിട്ടുണ്ടോ അതിൽ ചിലത് കുടുംബങ്ങൾ നിയന്ത്രിച്ചതാണ്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് നേരിട്ട് അവസരം കിട്ടുന്നു. 2014ഉം 2019ലും അത് ലഭിക്കും, മോദി പറഞ്ഞു.

നിങ്ങൾക്ക് ഇടയിൽ ഞാൻ വന്നത് നന്ദി പറയാൻ മാത്രം. എല്ലാവരുടെയും അനുഗ്രഹം തുടര്‍ന്നും വേണമെന്നും മോദി പറഞ്ഞു.

വാർത്താസമ്മേളനത്തില്‍ കൂടുതല്‍ സംസാരിച്ചത് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു. എല്ലാ വിഷയങ്ങൾക്കും പ്രധാനമന്ത്രി തന്നെ മറുപടി നൽകേണ്ട സാഹചര്യം ഇല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അ പ്രസ്താവനയ്ക്ക് തന്നെ അടിസ്ഥാനം ഇല്ലെന്നും അമിത് ഷാ പറഞ്ഞു.