വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നൽകി അമിത് ഷാ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വാർത്താസമ്മേളനം.

Updated: May 17, 2019, 06:37 PM IST
വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നൽകി അമിത് ഷാ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വാർത്താസമ്മേളനം.

മാധ്യമങ്ങള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വാര്‍ത്താസമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിൽ എത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. 

ബിജെപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തിരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളെപ്പറ്റി അമിത് ഷാ വിവരിച്ചു. ജനക്ഷേമത്തിനായി നിരവധി പുതിയ പദ്ധതികള്‍ സർക്കാർ കൊണ്ടുവന്നതായും ശൗചാലയം, വൈദ്യുതി, ഗ്യാസ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. 50 കോടി ജനങ്ങളുടെ വികസനം കേന്ദ്രം ഉറപ്പുവരുത്തി. ആദിവാസികൾ, സ്ത്രീകൾ, ദളിതർ എന്നിവരുടെ വികസനം ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

ജനുവരി മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 120 സീറ്റുകളിലെ വിജയമായിരുന്നു ലക്ഷ്യമിട്ടത് എന്നും, ആ മണ്ഡലങ്ങളില്‍ മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി നടപ്പിലാക്കിയ ‘മേം ഭി ചൗക്കിദാര്‍’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. മോദി വീണ്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകും. അത് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.

'2014ൽ ജനങ്ങൾ ചരിത്രപരമായ വിധി എഴുതി. അഞ്ചു വർഷം പൂർത്തിയായി. ജനങ്ങൾ സർക്കാരിനെ സ്വീകരിച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും മോദി സർക്കാർ അധികാരത്തിൽ എത്തും. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം ദൃഢമായി 50 കോടി ദാരിദ്ര്യരുടെ ജീവിത സാഹചര്യം മാറ്റാൻ ആയി. അവരെ കൂടി വികസനത്തിന്‍റെ ഭാഗമാക്കി. മോദിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമെന്ന് ജനങ്ങൾക്ക് അറിയാംമെന്ന് അമിത് ഷാ പറഞ്ഞു. 

അഴിമതി വിമുക്ത ഭരണം, വിലക്കയറ്റം നിയന്ത്രിച്ച സർക്കാർ ആണിത്. ഇതെല്ലാം ജനങ്ങളിക്കിടയിൽ ഒരു വലിയ മോദി തരംഗം ഉണ്ടാക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപതിനായിരം ഗുണഭോക്താക്കളുമായി ചർച്ചനടത്തിയെന്ന് അമിത് ഷാ. ഒരു ലക്ഷത്തി അയ്യായിരം കിലോമീറ്റർ യാത്ര ചെയ്തു. ചില ദിവസങ്ങളിൽ 4000 കിലോ മീറ്റർ പോലും സഞ്ചരിച്ചു. 18 ഡിഗ്രി മുതൽ 46 ഡിഗ്രി വരെ താപനിലയുള്ള സ്ഥലങ്ങളിൽ മോദി റാലികൾ നടത്തി, എന്നാൽ എല്ലായിടത്തും തിരഞ്ഞെടുപ്പ് താപനില 50 ഡിഗ്രി ആയിരുന്നു. 

മെയ് 23ന് വിധി വരുമ്പോൾ 300ൽ അധികം സീറ്റുകളില്‍ ബിജെപി ജയിക്കും. പൂർണ്ണ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്നും അമിത് ഷാ പ്രസ്താവിച്ചു.