പശ്ചിമ ബംഗാളില്‍ അധികാരത്തിലേറി BJP മമതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും... !!

BJP ഇതുവരെ ഭരണം കൈപിടിയിലൊതുക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍... 

Updated: Jun 3, 2020, 05:03 PM IST
പശ്ചിമ ബംഗാളില്‍ അധികാരത്തിലേറി BJP മമതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും... !!

ന്യൂഡല്‍ഹി: BJP ഇതുവരെ ഭരണം കൈപിടിയിലൊതുക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍... 

ബംഗാള്‍ പിടിക്കുമെന്ന് ആവര്‍ത്തിച്ചും മമതയെ പരിഹസിച്ചും രംഗത്തെത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അമിത് ഷാ പ്രസ്താവിച്ചു. 

ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു .

അതേസമയം, അമിത് ഷായുടെ പ്രസ്താവനകള്‍ മമതയുടെ  നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്. എന്നിരുന്നാലും ഒറ്റയ്ക്ക് ബിജെപി നേതാക്കളെ നേരിടാനുള്ള ധൈര്യം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ സഹായം ഇതിനോടകം   തൃണമൂല്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം  പ്രശാന്ത് കിഷോറും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്തായാലും  വാശിയേറിയ ഒരു തിരഞ്ഞെടുപ്പ് 2021ല്‍ പ്രതീക്ഷിക്കാം...  ബംഗാള്‍  പിടിച്ചടക്കാന്‍ ബിജെപിയും നിലനിര്‍ത്താന്‍ മമതയും ... !!