ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.  മോദി സര്‍ക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും പ്രകടന പത്രികയ്ക്ക് ഒപ്പം പുറത്തിറക്കും.   

Updated: Apr 8, 2019, 09:10 AM IST
ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ദേശസുരക്ഷയ്ക്കും പരിഗണന നല്‍കുന്നതാകും ബിജെപിയുടെ പ്രകടന പത്രികയെന്നാണ് സൂചന.  

ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.  മോദി സര്‍ക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും പ്രകടന പത്രികയ്ക്ക് ഒപ്പം പുറത്തിറക്കും. മാത്രമല്ല രാമക്ഷേത്ര നിര്‍മ്മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉള്‍പ്പെടുത്തും എന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, അടക്കമുള്ള പ്രമുഖ നേതാക്കള്‍ പ്രകടന പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. 2014 ല്‍ നടത്തിയ 550 വാഗ്ദാനങ്ങളില്‍ 520 ഉം നടപ്പക്കിയെന്നാണ് ബിജെപി പറയുന്നത്.

അയോധ്യ, ഗംഗ എന്നിവയ്ക്ക് പുറമേ മറ്റു നദികളിലെയും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍ എന്നാണ് സൂചന. ഇതിന് പുറമേ കാശി വിശ്വനാഥ ക്ഷേത്രത്തിനായുള്ള കോറിഡോര്‍ പദ്ധതി നടപ്പാക്കും, കശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം 370 എടുത്തുകളയും എന്നീ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം.  

തീവ്രവാദം അടിച്ചമര്‍ത്തുമെന്നും പ്രകടനപത്രികയില്‍ ഉറപ്പ് പറയുന്നുണ്ട്.