ബിജെപിക്ക് സീറ്റ് കുറയും, പ്രവചനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

2014ല്‍ ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും നേടിയ കനത്ത വിജയം 2019ല്‍ ബിജെപിയ്ക്ക് നേടാനാവില്ല എന്ന പ്രവചനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ.

Updated: May 14, 2019, 06:47 PM IST
ബിജെപിക്ക് സീറ്റ് കുറയും, പ്രവചനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ന്യൂഡല്‍ഹി: 2014ല്‍ ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും നേടിയ കനത്ത വിജയം 2019ല്‍ ബിജെപിയ്ക്ക് നേടാനാവില്ല എന്ന പ്രവചനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ.

ഉത്തര പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്.എല്.ഡി സഖ്യം വന്നതോടെ കുറഞ്ഞത്‌ 15 സീറ്റെങ്കിലും ബിജെപിക്ക് നഷ്ടമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

2014ല്‍ ഉത്തര പ്രദേശില്‍ ആകെയുള്ള 80 സീറ്റില്‍ 73 സീറ്റും ബിജെപി-അപ്‌നാ ദള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. അന്ന് എസ്.പി ബി.എസ്.പി സഖ്യം ഉണ്ടായിരുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കഴിഞ്ഞ തവണ ആകെയുള്ള 48 സീറ്റില്‍ 42 സീറ്റിലും ബി.ജെ.പി-ശിവസേന സഖ്യം വിജയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 6 സീറ്റെങ്കിലും കുറയുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. അതിന് കാരണവുമുണ്ട്. 2014ല്‍ സ്വാഭിമാനി സേത്കരി പാര്‍ട്ടി ബിജെപിക്കും ശിവസേനയ്ക്കും ഒപ്പമായിരുന്നു. എന്നാല്‍ ഇത്തവണ ഈ പാര്‍ട്ടി കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനൊപ്പമാണ്.

എന്നാല്‍ ഈ നഷ്ടം പശ്ചിമബംഗാളിലും ഒഡീഷയിലും വിജയം നേടി നികത്താനാവുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.

മുന്‍പ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ രാം മാധവും ബിജെപിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു.