'മോദി മോഡല്‍' കാപട്യങ്ങള്‍, ബിജെപി സമ്പത്ത് കൊള്ളയടിച്ചവര്‍: രാഹുൽ ഗാന്ധി

ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. മോദി മോഡലെന്ന് ഊറ്റം കൊള്ളുന്നത്‌ കാപട്യങ്ങളെന്നും കുറ്റപ്പെടുത്തി.

Last Updated : Dec 22, 2017, 08:05 PM IST
 'മോദി മോഡല്‍' കാപട്യങ്ങള്‍, ബിജെപി സമ്പത്ത് കൊള്ളയടിച്ചവര്‍: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. മോദി മോഡലെന്ന് ഊറ്റം കൊള്ളുന്നത്‌ കാപട്യങ്ങളെന്നും കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ ‌കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി യോഗത്തിലാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി തുറന്നടിച്ചത്.

'ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ല. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതാണ് ഗുജറാത്തിൽ കാണാനായത്. റാഫേൽ യുദ്ധവിമാന ഇടപാടുകളെ കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല'. പ്രവർത്തകസമിതി യോഗത്തിനു ശേഷം രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശർമ, അംബികാ സോണി, സിപി ജോഷി, കമൽനാഥ്, ഓസ്കാർ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.

Trending News