)
ലഖ്നൗ: ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ബിഎൽഒ ജീവനൊടുക്കി. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവ് ആണ് ജീവനൊടുക്കിയത്. രാവിലെയാണ് വിപിൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക സമ്മർദ്ദമുണ്ടായിരുന്നതായി വിപിൻ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു വിപിൻ.
വിപിന്റെ ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ്ഡിഎം, ബിഡിഓ എന്നിവരുടെ കടുത്ത സമ്മർദം ഉണ്ടായിരുന്നതായി വിപിൻ പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു. രണ്ടാഴ്ചക്കിടെ ഉത്തരേന്ത്യയിൽ ജീവനൊടുക്കുന്ന ആറാമത്തെ ആളാണ് വിപിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.