ഒന്ന് മൂത്രമൊഴിക്കാന്‍ പോയതാ... നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യൂവുമായി മോഷ്ടാക്കള്‍ കടന്നു

റോഡരികില്‍ നിര്‍ത്തിയിട്ട ബിഎംഡബ്ല്യൂവുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. കാറ് റോഡരികില്‍ നിര്‍ത്തി മൂത്രമൊഴിക്കുന്നതിനിടെയാണ് യുവാക്കള്‍ ആഡംബര വാഹനമായ ബിഎംഡബ്ല്യൂവുമായി കടന്നത്.

Last Updated : Mar 16, 2020, 12:11 PM IST
ഒന്ന് മൂത്രമൊഴിക്കാന്‍ പോയതാ... നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യൂവുമായി മോഷ്ടാക്കള്‍ കടന്നു

നോയിഡ: റോഡരികില്‍ നിര്‍ത്തിയിട്ട ബിഎംഡബ്ല്യൂവുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. കാറ് റോഡരികില്‍ നിര്‍ത്തി മൂത്രമൊഴിക്കുന്നതിനിടെയാണ് യുവാക്കള്‍ ആഡംബര വാഹനമായ ബിഎംഡബ്ല്യൂവുമായി കടന്നത്.

ഉത്തര്‍പ്രദേശിലെ നോയിഡ സെകട്ര്‍ 90ലാണ് സംഭവം.  ഋഷഭ് അറോറ എന്ന സ്‌റ്റോക്ക് ബ്രോക്കറുടെ  വാഹനമാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. രാത്രിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഋഷഭ്.

മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഋഷഭിന് നേരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഋഷഭിന്‍റെ ഭാര്യയുടെ സഹോദരന്‍റെയാണ് വാഹനം.

സംഭവത്തിന് പിന്നില്‍ കാറുടമയെ പരിചയമുള്ളവരാണ് എന്നാണ് ഋഷഭിന്‍റെ മൊഴി. കാര്‍ തട്ടിയെടുക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നതായാണ് ഋഷഭിന്‍റെ മൊഴിയില്‍ പറയുന്നു.  

 40 ലക്ഷത്തിലധികം രൂപ വായ്പയടക്കാനുള്ള വാഹനമാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Trending News