കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓഫ്‌ലൈൻ പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യവുമായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്, സിഐഎസ് സിഇ, എൻഐഒഎസ്, സംസ്ഥാന ബോർഡുകളായ മഹാരാഷ്ട്ര ബോർഡ്, ജാർഖണ്ഡ് ബോർഡ്, ആർബിഎസ്ഇ എന്നിവയിലെ വിദ്യാർഥികളാണ് ഓഫ്‌ലൈൻ ബോർഡ് പരീക്ഷകൾക്കെതിരെ പുതിയ ഹർജി സമർപ്പിച്ചത്.
ഓഫ്‌ലൈൻ പരീക്ഷകൾക്ക് പകരം മറ്റൊരു മൂല്യനിർണ്ണയ രീതി നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ രേഖാമൂലം നൽകിയ ഹർജിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. മൂല്യനിർണ്ണയത്തിനുള്ള ബദൽ മാർഗത്തിന് പുറമെ, പിന്നീട് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഇളവ് തേടിയിട്ടുണ്ട്. ഇന്റേണൽ അസസ്‌മെന്റിന്റെ മൂല്യനിർണ്ണയത്തിൽ തൃപ്‌തിപ്പെടാത്ത വിദ്യാർത്ഥികളുടേsതാണ് ഈ ആവശ്യം.
ഫലപ്രഖ്യാപനത്തിലും പരീക്ഷാ നടത്തിപ്പിലും ബോർഡ് തിടുക്കപ്പെട്ട് തീരുമാനമെടുത്തത് നിരവധി വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കിയെന്ന് വിദ്യാർഥികൾ ഹർജിയിൽ ആരോപിച്ചു. കോവിഡ് വ്യാപനത്തിൽ ഭയമുണ്ടെന്നും 2022-ലെ ബോർഡ് പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിദ്യാർത്ഥികൾ പറയുന്നു. ക്ലാസുകൾ ഓൺലൈനിൽ നടത്തുന്നു, പിന്നെ എന്തിനാണ് ഓഫ്‌ലൈൻ മോഡിൽ പരീക്ഷ നടത്തുന്നതെന്നും അവർ വാദിച്ചു. അതേസമയം, സുപ്രീം കോടതിയിൽ നിന്ന് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...