ന്യൂഡൽഹി: അസമിലെ സിൽച്ചാറിൽ ബി.ജെ.പി എം.പി രാജ്ദീപ് റോയിയുടെ വസതിയിൽ 10 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ധോലായ് മേഖലയിലാണ് വീട്. കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കാച്ചാർ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) സുബ്രത സെൻ പറഞ്ഞു. രണ്ടര വർഷമായി ബിജെപി നേതാവിന്റെ വീട്ടിൽ മരിച്ച കുട്ടിയുടെ അമ്മ ഹൗസ് കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി വർഷങ്ങളായി സിൽച്ചാർ എംപി രാജ്ദീപ് റോയിയുടെ വസതിയിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം താമസിച്ചു വരികയാണ്. തന്റെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് വർഷങ്ങൾക്ക് മുമ്പാണ് ഈ സ്ത്രീ രണ്ട് കുട്ടികളെയും സിൽച്ചാറിലേക്ക് കൊണ്ടുവന്നത്.
കുട്ടിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. അതിനാൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീഡിയോ ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിൽ കുട്ടി അമ്മയോട് ദേഷ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...