വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെ ശൗചാലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം.
ഇന്ന് രാവിലെയാണ് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വയറ്റില്‍ കത്തികൊണ്ട് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപ്പെടുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ശൗചാലയത്തിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
ഇവര്‍ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ്.
2 students had a fight, in which one of the students died. Reason of the incident has not been ascertained as of now. We're checking security arrangements of the school. Further investigation underway: RS Bhagora, DCP Vadodara on body of a class 9th student found inside a school. pic.twitter.com/jMxqZmCsfC
— ANI (@ANI) June 22, 2018
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.