ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ചെന്നൈ നീലാങ്കരൈയിലുള്ള വസതിക്ക് നേരെയാണ് ബോംബ് ഭീഷണി. കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‍യുടെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെന്നൈ സിറ്റി പോലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിജയ്‍യുടെ വീടിന് ചുറ്റും വിന്യസിച്ചിരുന്നു. ഇന്നലെ നടി നയൻതാരയുടെ വീടിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇത്തരത്തിൽ തുടർച്ചയായി അജ്ഞാത സന്ദേശം ലഭിക്കുന്നതും പ്രതികളെ പിടികൂടാനാകാത്തതും പോലീസിനെ വലച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









