BJP Bribe Case Update: രാജ്യത്തുനിന്നും അഴിമതി തുടച്ചു നീക്കാനുള്ള  BJPയുടെ നീക്കത്തിന് കര്‍ണാടകയില്‍ നിന്നും വന്‍ തിരിച്ചടി.  കര്‍ണാടക BJP MLAയുടെ  മകന്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഞെട്ടിയത് ലോകായുക്ത ഉദ്യോഗസ്ഥരാണ്....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ ബിജെപി എംഎൽഎ കെ മദലിന്‍റെ മകൻ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.  തുടര്‍ന്ന്  ലോകായുക്ത ഉദ്യോഗസ്ഥര്‍ BJP MLA യുടെ മകന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നോട്ടിന്‍റെ കൂമ്പാരം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്...!! 


Also Read:  Bribe Case Video: ബിജെപി എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍!! വീഡിയോ വൈറല്‍ 


ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (Bengaluru Water Supply and Sewerage Board - BWSSB) ചീഫ് അക്കൗണ്ടന്‍റും  ബിജെപി എംഎൽഎ കെ മദല്‍  വിരൂപാക്ഷാപ്പയുടെ മകനുമായ പ്രശാന്ത് മദലിന്‍റെ വീട്ടിലാണ് നോട്ട് കൂമ്പാരം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ്  ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. വ്യാഴാഴ്ച 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ ഇയാളെ കുടുക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. 


Also Read:  SBI Rs 295 Deduction: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 295 രൂപ ഡെബിറ്റ് ചെയ്തിട്ടുണ്ടോ? കാരണമിതാണ്


ഇയാളുടെ വീട്ടില്‍ കൂമ്പാരമായി പണം  കിടക്കുന്നതും ഉദ്യോഗസ്ഥർ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിയ്ക്കുന്നുണ്ട്. ഇതുവരെ ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 6.10 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇയാളുടെ ഓഫീസില്‍ നിന്നും 2.2 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.  തുക ഇനിയും ഉയരാനുള്ള സാധ്യതയും  അധികൃതര്‍ തള്ളിക്കളയുന്നില്ല. 


റിപ്പോര്‍ട്ട് അനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ 80 ലക്ഷം രൂപയാണ് പ്രശാന്ത് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 40 ലക്ഷം രൂപ കൈക്കൂലി  വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത ലോകായുക്ത പോലീസ് രേഖകൾ പരിശോധിയ്ക്കുന്നത്‌  തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  
  
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്‍റ്സ് ലിമിറ്റഡിന് ( Karnataka Soaps and Detergents Limited - KSDL) അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിന് ടെൻഡർ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ്  കൈക്കൂലി വാങ്ങല്‍ നടന്നിരിയ്ക്കുന്നത്. പ്രശാത്തിന്‍റെ അച്ഛൻ കെഎസ് ഡി എല്‍ ചെയർമാനാണ്.  ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്‍റെ നിർമാതാക്കൾ. 


അസംസ്‌കൃതവസ്തു സംഭരണ ​​ടെൻഡറിനായി കെഎസ്‌ഡിഎൽ ചെയർമാന്‍റെ പേരിൽ കൈക്കൂലി പണം കൈപ്പറ്റിയതിനാൽ ബിജെപി എംഎൽഎ വിരൂപാക്ഷാപ്പയെ അധികൃതർ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 


2008 ബാച്ച് കർണാടക അഡിമിനിസ്ട്രീറ്റീവ് സർവീസ് ഓഫിസറായ പ്രശാന്ത്.  സംഭവത്തിൽ ഓംബുഡ്സ്മാൻ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.  


ഈ വർഷാവസാനം കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.  ചന്നഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ കെ മദൽ വിരൂപാക്ഷാപ്പയുടെ മകനാണ് പ്രശാന്ത്. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം 40 ശതമാനം കമ്മീഷനിലും സർക്കാർ ടെൻഡറുകളിലെ ക്രമക്കേടുകളിലും ആഞ്ഞടിക്കുന്ന സമയത്താണ് ഈ സംഭവം തെളിവ് സഹിതം പുറത്തായത്.  


BJP എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഭരണപക്ഷത്തെ കുരുക്കാന്‍ കാത്തിരുന്ന പ്രതിപക്ഷത്തിന് സുവര്‍ണ്ണാവസരം ആണ് ലഭിച്ചിരിയ്ക്കുന്നത്. സംഭവം പ്രതിപക്ഷം ഏറ്റെടുത്തുകഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.