ദോക്കലാം വിഷയം മറികടന്ന് ഇന്ത്യയും ചൈനയും; പരസ്പര സഹകരണം മെച്ചപ്പെടുത്തും

ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. ദോക്കലാം സംഘർഷം അടഞ്ഞ അധ്യായമാണെന്നും ഉഭയകക്ഷി ചർച്ച ഗുണകരമായിരുന്നെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ പറഞ്ഞു.  

Last Updated : Sep 5, 2017, 12:34 PM IST
ദോക്കലാം വിഷയം മറികടന്ന് ഇന്ത്യയും ചൈനയും; പരസ്പര സഹകരണം മെച്ചപ്പെടുത്തും

സിയാമെൻ: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. ദോക്കലാം സംഘർഷം അടഞ്ഞ അധ്യായമാണെന്നും ഉഭയകക്ഷി ചർച്ച ഗുണകരമായിരുന്നെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ പറഞ്ഞു.  

ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനപൂർണമായ സഹവർത്തിത്വം ഉറപ്പാക്കാണമെന്ന് കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. പഞ്ചശീലതത്വങ്ങൾ അടിസ്ഥാനമാക്കി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു. അതിർത്തി സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ സംവിധാനം വേണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. പിന്നോട്ടു നോക്കിയുള്ള ചർച്ചയല്ല, പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകാനുള്ള വിഷയങ്ങളാണ് ചർച്ചയായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്.ജയശങ്കർ പ്രതികരിച്ചു. 

അതേസമയം മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ പാകിസ്ഥാന് അനുകൂലമായ നിലപാടാണ് ചൈനയുടേത്. 

 

More Stories

Trending News